തദ്ദേശ തിരഞ്ഞെടുപ്പില്‍ മാന്യതയുള്ള സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് പൂഞ്ഞാര്‍ എം.എല്‍.എ, പി.സി ജോര്‍ജ്. മാന്യതയുള്ള സ്ഥാനാര്‍ത്ഥിക്കാണ് താന്‍ വോട്ട് ചെയ്യുകയെന്നും എം.എല്‍.എ പറഞ്ഞു. യുഡിഎഫും എല്‍ഡിഎഫും കള്ളന്മാരാണ്, തമ്മില്‍ ഭേദം തൊമ്മന് എന്നു പറഞ്ഞാണ് വോട്ട് ചെയ്യുന്നതെന്നും പി.സി ജോര്‍ജ് പ്രതികരിച്ചു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു പിസി ജോര്‍ജിന്റെ പ്രതികരണം.
തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്ലാം വ്യക്തിയധിഷ്ഠിത വോട്ടാണ്. രാഷ്ട്രീയമായി ചിന്തിച്ച് വോട്ട് ചെയ്യുന്നവര്‍ അത് ചെയ്യുമെന്നും എം.എല്‍.എ പറഞ്ഞു.
ഇബ്രാഹിംകുഞ്ഞ്, കമറുദ്ദീന് ഇവര്ക്കെതിരെയെല്ലാമുള്ള കേസ് ശക്തമായത് എല്‍ഡിഎഫിന് മേല്‍ക്കൈ ഉണ്ടാക്കുന്നതാണെന്നും പിസി ജോര്‍ജ് പറഞ്ഞു.
Discussion about this post