കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ എം. ശിവശങ്കറിനെ ഏഴ് ദിവസത്തേയ്ക്ക് കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ട് കോടതി. ശിവശങ്കറിനെ കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസിന്റെ ആവശ്യം കോടതി അംഗീകരിച്ചു.
സ്വപ്നയുടെയും സരിത്തിന്റെയും മൊഴികളില്‍ വമ്പന്‍ സ്രാവുകളെ കുറിച്ച് പരാമര്‍ശമുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. ഇവര്‍ അധികാര ദുര്‍വിനിയോഗം നടത്തി. ഇവര്‍ക്ക് യു.എ.ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുമായി ശക്തമായ ബന്ധമുണ്ട്. ശിവശങ്കറിനെ രക്ഷിക്കാനായി സ്വപ്ന ആദ്യം കള്ളമൊഴി നല്‍കുകയായിരുന്നു എന്നും ശിവശങ്കര്‍ കള്ളക്കടത്തിന് ഒത്താശ ചെയ്തതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയിൽ വ്യക്തമാക്കി.
സ്വപ്ന, സരിത് എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ഇവര്‍ക്കൊപ്പമുള്ള ചോദ്യം ചെയ്യലില്‍ ഡോളര്‍ കരിഞ്ചന്തയില്‍ വാങ്ങുന്നതിനായി സഹായിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ശിവശങ്കര്‍ വെളിപ്പെടുത്തിയിരുന്നു. സ്വപ്ന, സരിത്, ശിവശങ്കര്‍ എന്നിവരെ ഒരേ സമയം കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യലില്‍ തുടരന്വേഷണത്തിന് സഹായകരമാകുന്ന നിരവധി വിവരങ്ങള്‍ ലഭിച്ചതായാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നല്കുന്ന വിവരം.
Discussion about this post