പാര്‍ട്ടി പു:നസംഘടന വൈകാന്‍ അനുവദിക്കില്ല എന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്. ഇനിയും നീണ്ടാല്‍ പു:നസംഘടന സമിതിയെ പിരിച്ചു വിടുമെന്നും സുധീരന് അറിയിച്ചു. ഇന്നലെ നടന്ന ഭാരവാഹിയോഗത്തിലാണ് സുധീരന് തന്റെ നിലപാട് വ്യക്തമാക്കിയത്. ഗ്രൂപ്പ് അതിപ്രസരം ഒഴിവാക്കണം. അല്ലാത്തപക്ഷം അതി തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ജയസാധ്യത മാത്രമാകണം മാനദണ്ഡം. തിരഞ്ഞെടുപ്പ് മാര്‍ഗ രേഖ ഉടന്‍ പുറത്തിറക്കുമെന്നും സുധീരന് കൂട്ടിച്ചേര്‍ത്തു.
ഇന്നും കെപിസിസി നിര്‍വാഹക സമിതി യോഗം തൃശ്ശൂരിലെ തമ്മിലടിയില്‍ ചേര്‍ന്നു. തദ്ദേശ തിരഞ്ഞെടുപ്പായിരിക്കും യോഗത്തിലെ പ്രത്യേക അജണ്ട. ഇതു കൂടാതെ കണ്‍സ്യൂമര്‍ ഫെഡ് എംഡി ടോമിന് തച്ചങ്കരിയുടെ സ്ഥാനമാറ്റവും യോഗത്തില്‍ ചര്‍ച്ച ചെയ്യും.
Discussion about this post