മുംബൈ: നിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് അവലോകനനയം പ്രഖ്യാപിച്ചു.നാണയപ്പെരുപ്പം കുറയുന്ന സാഹചര്യത്തില്‍ പലിശ നിരക്കില്‍ കുറവു വരുത്തുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്കുന്ന ഹ്രസ്വകാല വായ്പ (റിപോ)യുടെ പലിശനിരക്ക് എട്ടു ശതമാനമായി തുടരും. റിവേഴ്സ് റിപോ നിരക്കുകളില്‍ ഏഴു ശതമാനവും ബാങ്കുകളുടെ കരുതല്‍ ധന അനുപാതം സിആര്‍ആര്‍) നാലുശതമാനവുമായി നിലനിര്‍ത്തി. എസ്എല്‍ആര്‍ 22 ശതമാനായും നിലനിര്‍ത്തിയിട്ടുണ്ട്.
20 മാസത്തിനു ശേഷമാണു നിര്‍ണായകമായ റീപോ നിരക്കു കുറച്ചത്. മൊത്ത വിലക്കയറ്റം തീരെ കുറവാകുകയും ഗവണ്മെന്റിന്റെ കമ്മി നിയന്ത്രണ വിധേയമായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇന്നത്തെ നയ അവലാകനം നടന്നത്.നേരത്തെ ജനുവരി 15ന് റിപ്പോ നിരക്ക് അപ്രതീക്ഷിതമായി കാല്‍ശതമാനം കുറച്ചിരുന്നു.
Discussion about this post