ഡല്‍ഹി: കൊവിഡ് വാക്സിന് വിതരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാക്കളുടെ പ്രസ്താവനകളെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്ഷവര്ധന്. വിഷയം രാഷ്ട്രീയവത്കരിക്കുന്ന നിലപാടുകള്‍ ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂര്‍ എംപി, ജയറാം രമേശ്, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരെടുത്ത നിലപാടുകളെയാണ് മന്ത്രി വിമര്‍ശിച്ചത്.
‘ഇത്തരമൊരു നിര്‍ണായക വിഷയം രാഷ്ട്രീയവത്കരിക്കുന്നത് തീര്‍ത്തും അപമാനകരമാണ്. കോവിഡ് 19 വാക്സിനുകളുടെ അംഗീകാരത്തിനായി ശാസ്ത്ര പിന്തുണയുള്ള പ്രോട്ടോക്കോളുകളുകളാണ് പിന്തുടരുന്നത്. അത്തരം നീക്കങ്ങളെ അപമാനിക്കാന്‍ ശ്രമിക്കരുത്’- ഹര്‍ഷ വര്ധന് ട്വീറ്റ് ചെയ്തു.
Discussion about this post