35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ വിമാനം ലാന്‍ഡ് ചെയ്തു.വിമാനത്തിനുള്ളിലെ കാഴ്ച കണ്ട് നിലവിളിച്ച് യാത്രക്കാര്‍. കേള്‍ക്കുമ്പോള്‍ കെട്ടുകഥയായി തോന്നുമെങ്കിലും സംഭവം സത്യമാണ്. സംഭവം നടന്നത് ബ്രസീലിലാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് കാണാതായ ദുരൂഹത നിറഞ്ഞ വിമാന ലാന്‍ഡിങ് സംഭവം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ബ്രസീലിലെ പോര്‍ട്ടോ അലെഗ്രി എയര്‍പോര്‍ട്ടിന് മുകളില്‍ ഒരു വിമാനം വട്ടമിട്ടു പറക്കുന്നതായി എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു.
വിമാനം വിജയകരമായി റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുകയും ചെയ്തു. റണ്‍വേയില്‍ ലാന്‍ഡ് ചെയ്തിരിക്കുന്ന അജ്ഞാത വിമാനം ഏതാണെന്ന് അറിയാന്‍ എത്തിയ എയര്‍പോര്‍ട്ട് ജീവനക്കാര്‍ അതിനുളളിലെ കാഴ്ച കണ്ട് ഞെട്ടി. 1956ല്‍ പ്രവര്‍ത്തനം നിലച്ച സാന്‍ഡിയാഗോ എയര്‍ലൈന്‍സിന്റെ ഒരു വിമാനം ആയിരുന്നു അത്. വിമാനത്തിന്റെ വാതില്തുറന്ന ജീവനക്കാര്‍ പേടിച്ചു വിറച്ചു. 88 യാത്രക്കാരുടെയും കാല ജീവനക്കാരുടെയും ഉള്‍പ്പെടെ 92 അസ്ഥികൂടങ്ങള്‍ അതാത് ഇരിപ്പിടങ്ങളില്‍ ഇരിക്കുന്നു.
പൈലറ്റ് വിമാനത്തിന്റെ കണ്ട്രോളില് കൈവെച്ച് സീറ്റ് ബെല്‍റ്റോടുകൂടി ഇരിപ്പിടത്തില്‍ തന്നെയുണ്ട്. എന്നാല്‍ അയാളും അസ്ഥികൂടം ആയിരുന്നു. അന്വേഷണത്തിനൊടുവില്‍ എയര്‍പോര്‍ട്ട് അധികാരികള്‍ ആ വിമാനം ഏതാണെന്ന് കണ്ടെത്തി. 35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ സാന്റിയാഗോ എയര്‍ലൈന്‍സിന്റെ ഫ്ലൈറ്റ് ഫൈവ് വണ്‍ ത്രീ ആയിരുന്നു അത്.1989 ഒക്ടോബര്‍ 12 നായിരുന്നു ഈ സംഭവം.
read also: പഴുതടച്ച പ്രതിരോധം, ഏറ്റവും കൂടുതൽ ആക്ടീവ് കേസുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ 10ൽ ഇന്ത്യയില്ല
1954 സെപ്റ്റംബര്‍ നാലിന് ജര്‍മ്മനിയിലെ അഹാനില് നിന്നും ബ്രസീലിലെ പോര്‍ട്ടോ അലൈഗ്രയിലേക് ആണ് സാന്റിയാഗോ ഫ്ലൈറ്റ് ഫൈവ് വണ്‍ ത്രീ പറന്നുയര്‍ന്നത്. 18 മണിക്കൂര്‍ കൊണ്ട് വിമാനത്തിന് ലാന്‍ഡ് ചെയ്യാമായിരുന്നു. പക്ഷേ അറ്റ്ലാന്റിക് സമുദ്രത്തിന് മുകളില്‍വെച്ച് വിമാനം അപ്രത്യക്ഷമാവുകയായിരുന്നു.
എന്നാല്‍ വിമാനം കടലില്‍ തകര്‍ന്നുവീണിരിക്കാം എന്നും യാത്രക്കാര്‍ എല്ലാവരും മരിച്ചിരിക്കാമെന്നും ഒടുവില്‍ അനുമാനിച്ചു. എന്നാല്‍ 35 വര്‍ഷങ്ങള്‍ക്കു ശേഷം വിമാനം പോര്‍ട്ട് അലൈഗ്രായില് തന്നെ ലാന്‍ഡ് ചെയ്തു.അതും എല്ലാവരും അസ്ഥികൂടത്തിന്റെ രൂപത്തിലും. ഈ വിചിത്ര സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബ്രസീലില്‍ ഭരണകൂടം ഉത്തരവിട്ടു. എന്നാല്‍ അന്വേഷണത്തെ പറ്റിയുള്ള വിവരങ്ങളൊന്നും അധികൃതര്‍ പിന്നീട് വെളിപ്പെടുത്തിയിട്ടില്ല.
അവലംബം: .1989 ൽ ടാബ്ലോയിഡ് വീക്ക്ലി വേൾഡ് ന്യൂസ് പ്രസിദ്ധീകരിച്ച ലേഖനം
Discussion about this post