വാഷിങ്ടണ്‍: യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ കഴിഞ്ഞ ദിവസം ട്രംപ് അനുകൂലികള്‍ അഴിച്ചുവിട്ട ആക്രമണം ജനാധിപത്യ രാജ്യമായ അമേരിക്കക്ക് ഏറെ നാണക്കേടുണ്ടാക്കുന്നതായിരുന്നു. കാപ്പിറ്റോളിന് പുറത്തും അകത്തും ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണത്തില്‍ 5 പേര് കൊല്ലപ്പെടുകയും ചെയ്തു.
കാപ്പിറ്റോളിലെ പ്രക്ഷോഭത്തിനിടെ ഇന്ത്യന്‍ പതാകയുമായി എത്തിയ ആളിനെ കുറിച്ച് യാതൊരു വിവരവുമില്ലാതിരുന്ന സന്ദർഭത്തിൽ വ്യാജ കഥകൾ അഴിച്ചു വിട്ട് ലിബറൽ എഴുത്തുകാരും പത്ര പ്രവർത്തകരും രംഗത്തെത്തി. ഇതിൽ പ്രമുഖയാണ് റാണ അയൂബ്. ഗുജറാത്ത് ഫയൽസ് എന്ന പേരിൽ സത്യാവസ്ഥയുടെ പകുതിപോലും ഇല്ലാതെ ഏകപക്ഷീയമായി ബുക്ക് എഴുതിയ ആളാണ് റാണാ അയൂബ്.
തികച്ചും ഹിന്ദു വിരുദ്ധയായ ഇവർ ട്വിറ്ററിൽ പങ്കുവെച്ച പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോൾ. ഇന്ത്യൻ പതാകയേന്തി പ്രക്ഷോഭത്തിൽ പങ്കെടുത്തത് ഹിന്ദു മേധാവിത്വമുള്ളവർ ആണെന്ന് ഇവർ സ്ഥാപിക്കുകയായിരുന്നു. എന്നാൽ പിന്നീട് സംഭവത്തിന്റെ സത്യാവസ്ഥ വെളിയിൽ വരികയായിരുന്നു. ട്രംപിന്റെ അനുയായിയും ഇന്ത്യയിൽ കോൺഗ്രസ്സ് നേതാക്കളുമായി ഏറെ അടുപ്പം പുലർത്തുന്നതുമായ വിന്‍സെന്റ് പാലത്തിങ്കല്‍ എന്ന മലയാളിയായിരുന്നു ഇന്ത്യൻ പതാകയേന്തി പ്രക്ഷോഭത്തിൽ പങ്കെടുത്തത്.
ഇതോടെ സോഷ്യൽ മീഡിയയിൽ ഇവർക്കെതിരെ വിമർശനമുയരുകയാണ്. വിര്‍ജീനിയയിലെ പ്രസിഡന്റിന്റെ എക്സ്പോര്‍ട്ട് കൗണ്‍സില്‍ അംഗമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്ത് വ്യക്തിയാണ് സാക്ഷാല്‍ വിന്‍സെന്റ് പാലത്തിങ്കല്‍. 2020 സെപ്റ്റംബര്‍ 15ന് വൈറ്റ് ഹൗസ് ഭരണ സംബന്ധമായ തസ്തികകളിലേക്ക് പ്രസിഡന്റ് നിരവധി പേരെ നാമനിര്‍ദേശം ചെയ്തുകൊണ്ടുള്ള വാര്‍ത്ത കുറിപ്പ് പുറത്തിറക്കിയിരുന്നു.
ടെക്നോളജി സംരംഭകനായ വിന്‍സെന്റ് അമരം ടെക്നോളജിയുടെ സ്ഥാപകനും ഇന്തോ അമേരിക്കന്‍ സെന്ററിന്റെ എക്സിക്യുട്ടീവ് ഡയറക്ടറുമാണ്. വിര്ജീനിയിയലെ മാക് ലീനിലാണ് വിന്‍സെന്റും കുടുംബവും താമസിക്കുന്നത്. 2013ലെ സ്മോള്‍ ബിസിനസ് എക്സ്പോര്‍ട്ടര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം കരസ്തമാക്കിയ ആളു കൂടിയാണ് വിന്‍സന്റ്. അതേസമയം പ്രക്ഷോഭകർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്.
Discussion about this post