തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ കട ഉദ്ഘാടനത്തിന് പോയതില്‍ പിഴവ് പറ്റിയെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. സന്ദീപ് നായരെ കുറിച്ച് യാതൊന്നും അറിയില്ലായിരുന്നുവെന്നാണ് സ്പീക്കറുടെ വാദം.
ഉദ്ഘാടനം കഴിഞ്ഞ് ആറു മാസത്തിന് ശേഷമാണ് വിവരങ്ങള്‍ അറിഞ്ഞു തുടങ്ങിയത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഇല്ലായിരുന്നു. കൂടാതെ മാധ്യമങ്ങളോ പ്രതിപക്ഷമോ ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും സ്പീക്കര്‍ പറയുന്നു.
ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ തെറ്റുകാരനാവില്ല. അതുകൊണ്ട് താന്‍ പശ്ചാത്തപിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഡോളര്‍ കടത്ത് കേസില്‍ തെറ്റൊന്നും ചെയ്തിട്ടില്ല. അന്വേഷണത്തില്‍ ആശങ്കയില്ല. തെറ്റ് ചെയ്യാത്തതിനാല്‍ ഒരിഞ്ച് തലകുനിക്കില്ലെന്നും ശ്രീരാമകൃഷ്ണന് പറഞ്ഞു.
Discussion about this post