ഡൽഹി: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ധീരസ്മരണകൾക്ക് രാഷ്ട്രത്തിന്റെ ആദരം. നേതാജിയുടെ ജന്മവാർഷികം ‘പരാക്രമം ദിവസ്’ ആയി ആചരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചു.
2021 ജനുവരി 23 ന് ദേശീയ അന്തർദേശീയ തലത്തിൽ അദ്ദേഹത്തിന്റെ 125 -ാം ജന്മദിനം സമുചിതമായി ആഘോഷിക്കും. നേതാജിയുടെ ധീരതയും നിസ്സീമമായ രാജ്യസ്നേഹവും പോരാട്ട വീര്യവും അനുസ്മരിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹത്തിന്റെ ജന്മവാർഷികം പരാക്രം ദിവസ് ആയി ആചരിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കി.
നേതാജിയുടെ ധീരതയും രാജ്യസ്നേഹവും വളർന്നു വരുന്ന തലമുറയ്ക്ക് പ്രചോദനം നൽകുമെന്ന് കേന്ദ്രസർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി. ജനുവരി 23ന് കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയയിൽ നടക്കുന്ന ആഘോഷ പരിപാടികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
Discussion about this post