കടയ്ക്കാവൂര്‍ പോക്സോ കേസില്‍ ജയിലിലായിരുന്ന കുട്ടിയുടെ അമ്മ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്നും, പിതാവിന്റെ സമ്മര്‍ദ്ദത്താലാണ് കുട്ടി മൊഴി നല്‍കിയതെന്നുമായ അമ്മയുടെ വാദം കണക്കിലെടുത്താണ് ജാമ്യം നൽകിയത്. തിരുവനന്തപുരം പോക്സോ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു കുട്ടിയുടെ അമ്മ. ഈ ജാമ്യ ഹര്‍ജിയിലാണ് അനുകൂല വിധി ഉണ്ടാകുന്നത്.
അതേസമയം വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘം രൂപീകരി്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കുട്ടിയുടെ മാനസിക ശാരീരിക ആരോഗ്യനില പരിശോധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ അമ്മയ്ക്ക് അനുകൂലമാകുകയാണ്. പോക്സോ കേസില്‍ അതിനിര്‍ണ്ണായക വഴിത്തിരിവാണ് ഇത്. സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് ഉണ്ടായത്. ഇതോടെ അമ്മയുടെ വാക്കുകളില്‍ സത്യമുണ്ടെന്ന സൂചനകള്‍ കൂടി ശക്തമാകുകയാണ്.
കടയ്ക്കാവൂരില്‍ 13 വയസ്സുകാരനായ മകനെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ അമ്മ കുറ്റക്കാരിയാണെന്നു തെളിയിക്കുന്ന വ്യക്തമായ സൂചനകള്‍ അന്വേഷണത്തില്‍ ലഭിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ കേസ് ഡയറി ഹാജരാക്കി. എന്നാല്‍ ഹീനമായ ആരോപണമാണ് ഉന്നയിക്കുന്നതെന്നും മാതൃത്വത്തിനെതിരെയുള്ള വെല്ലുവിളിയാണിതെന്നും പ്രതിഭാഗം വ്യക്തമാക്കി. തന്നോടുള്ള വിരോധം തീര്‍ക്കാന്‍ ഭര്‍ത്താവ് മകനെ കരുവാക്കിയതാണെന്നും കെട്ടിച്ചമച്ച കേസാണെന്നും ആരോപിച്ച് അമ്മയും വാദങ്ങളെ പൊളിച്ചു.
മോശം സ്ത്രീയായി ചിത്രീകരിച്ചു ഭര്‍ത്താവ് നടത്തുന്ന വിവാഹമോചന നടപടികള്‍ക്ക് തെളിവുണ്ടാക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്നു പ്രതിഭാഗം വ്യക്തമാക്കി. ഫോണ്‍ പിടിച്ചെടുത്ത ശേഷം ഫോണ്‍ ചെയ്ത ആള്‍ക്കാരെ വിളിച്ചുവരുത്തി അവരില്‍നിന്നു വൃത്തികെട്ട മൊഴി രേഖപ്പെടുത്തുകയാണ്. പൊലീസിന്റെ സഹായത്തോടെ മറ്റൊരു ഫോണ്‍ കൊണ്ടുപോയി വയ്ക്കാന്‍ ശ്രമം നടന്നു. പണമുണ്ടെന്ന കാരണത്താല്‍ മാതൃത്വത്തിനു വെല്ലുവിളി ഉയര്‍ത്താന്‍ പറ്റുമോയെന്നും അഭിഭാഷകന് ചോദിച്ചിരുന്നു.
Discussion about this post