കൊൽക്കത്ത: ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി രണ്ടാമതും ആഞ്ജിയോപ്ലാസ്റ്റിക്ക് വിധേയനായി. രണ്ട് സ്റ്റെന്റുകൾ കൂടി ഇട്ടതായും ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
നെഞ്ച് വേദനയെ തുടർന്ന് കഴിഞ്ഞ ദിവസം വീണ്ടും ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആഴ്ചകൾക്ക് മുൻപ് അദ്ദേഹത്തെ ആദ്യം ആഞ്ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. തുടർന്ന് അദ്ദേഹം വീട്ടിൽ വിശ്രമത്തിലായിരുന്നു.
നാല്പത്തിയെട്ടുകാരനായ സൗരവ് ഗാംഗുലി ഇപ്പോൾ പൂർണ്ണ ആരോഗ്യവാനാണ്. രണ്ട് ആഴ്ചയ്ക്ക് ശേഷം അടുത്ത ഘട്ടം പരിശോധനകൾ ഉണ്ടാകുമെന്ന് വുഡ്ലാൻഡ്സ് ആശുപത്രിയിലെ ഹൃദ്രോഗവിഭാഗം ഡോക്ടർമാർ അറിയിച്ചു.
Discussion about this post