ഡൽഹി: തന്നെ ഒറ്റുകാരനെന്ന് അധിക്ഷേപിച്ച കർഷക സമര നേതാക്കൾക്കെതിരെ ഭീഷണിയുമായി ദീപ് സിദ്ധു. പ്രകോപിപ്പിച്ചാൽ കർഷക സമരത്തിന് പിന്നിലെ ഗൂഢാലോചന ഒന്നൊന്നായി വിളിച്ചു പറയുമെന്നും പിന്നീട് കർഷക നേതാക്കൾ എന്ന് മേനി നടിക്കുന്നവർ ഒളിക്കാൻ ഇടം അന്വേഷിക്കേണ്ടി വരുമെന്നും സിദ്ധു പറഞ്ഞു.
തന്നെ ബിജെപിക്കാരൻ എന്ന് വിശേഷിപ്പിക്കുന്ന സമര നേതാക്കൾക്കെതിരെ സിദ്ധു ആഞ്ഞടിക്കുന്നുണ്ട്. ഏതെങ്കിലും ഒരു ആർ എസ് എസ്സുകാരൻ ചെങ്കോട്ടയിൽ നിശാൻ സാഹിബ് പതാക കെട്ടുമോയെന്നും സിദ്ധു ചോദിക്കുന്നു. നേതാക്കളെന്ന് നടിക്കുന്നവർ ധിക്കാരികളാണെന്നും അവർ കർഷകരെ ബലിയാടാക്കുകയാണെന്നും ഫേസ്ബുക്ക് ലൈവിൽ സിദ്ധു ആരോപിക്കുന്നു.
ചെങ്കോട്ടയിലെ സമരത്തിനിടെ സമര പതാക കെട്ടിയ ദീപ് സിദ്ധു ആർ എസ് എസ് ഏജന്റാണെന്ന് കർഷക സമര നേതാക്കൾ ആരോപിച്ചിരുന്നു.
Discussion about this post