ഡെറാഡൂൺ: ഏഴ് വർഷത്തിനിടെയുണ്ടായ രണ്ടാമത്തെ വലിയ പ്രകൃതി ദുരന്തത്തെയാണ് കഴിഞ്ഞ മണിക്കൂറുകളിൽ ഉത്തരാഖണ്ഡ് നേരിട്ടത്. വാചകക്കസർത്തുകളോ പിആർ വർക്കുകളോ വാക്പോരുകളോ ഇല്ലാതെ ഒരേ മനസ്സോടെയാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ദുരന്തത്തെ സമർത്ഥമായി നേരിട്ടത്. കൊവിഡ് കാലമായിട്ട് കൂടി ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാൻ ഈ ഏകോപനത്തിന് സാധിച്ചു.
ചമോലിയിലെ തപോവന്‍ മേഖലയില്‍ ഇന്നുണ്ടായ മഞ്ഞിടിച്ചില്‍ 2013 ജൂണ്‍ ആറിന് ഉത്തരാഖണ്ഡിലുണ്ടായ പ്രളയത്തിന്റെ പ്രതീതി സൃഷ്ടിക്കുന്നതായിരുന്നു. ഒരു മാസത്തോളം തുടര്‍ച്ചയായി ഉണ്ടായ പ്രളയത്തില്‍ തീര്‍ത്ഥാടകരടക്കം അന്ന് 5700 പേർ സംസ്ഥാനത്ത് മരിച്ചിരുന്നു. ആ അനുഭവ പാഠവും മുൻകരുതലുകളും സർക്കാരിന് ഗുണകരമായി.
സംസ്ഥാന സർക്കാരിൽ നിന്നും ദുരന്തത്തിന്റെ ഏകദേശ ചിത്രം ലഭിച്ച കേന്ദ്ര സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് കര, വ്യോമ, നാവിക സേനകളെയും ദേശീയ ദുരന്ത നിവാരണ സേനയെയും ഐടിബിപിയെയും കൃത്യമായി വിന്യസിച്ചു.
അസം, ബംഗാൾ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പര്യടനത്തിലായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാര്യങ്ങൾ കൃത്യമായി വിലയിരുത്തി. രാജ്യം ഉത്തരാഖണ്ഡിനൊപ്പം നിൽക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. സംസ്ഥാനത്തിന് പ്രായോഗികമായ ധാർമ്മിക പിന്തുണ പ്രഖ്യാപിക്കുന്നതായും അദ്ദേഹം അറിയിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് ദുരന്തബാധിതർക്ക് അടിയന്തര സഹായങ്ങളുമായി ഒപ്പം നിന്നു.
കനത്തമഴയെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മഞ്ഞുമല ഇടിഞ്ഞു വീണ് ഉത്തരാഖണ്ഡിലെ ചമോലിയിൽ വൻ ദുരന്തമുണ്ടായത്.
Discussion about this post