ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ ഏഴ് മരണം സ്ഥിരീകരിച്ചു. 170ഓളം പേരെ കാണാതായതായാണ് വിവരം. ഇവർക്കായി തിരച്ചിൽ ശക്തമാണ്. മണ്ണിനടിയിൽ പെട്ടവരെ കണ്ടെത്തുന്നതിനുളള അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് സംഭവ സ്ഥലത്ത് തിരച്ചിൽ തുടരുന്നത്.
രക്ഷാപ്രവർത്തനത്തിനായി കര, നാവിക, വ്യോമ സേനകളും ദേശീയ ദുരന്ത നിവാരണ സേനയും ഐടിബിപിയും ഏകോപിച്ച് പ്രവർത്തിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ 16 പേരെ രക്ഷപ്പെടുത്തിയിരുന്നു. ഇതിൽ ആറ് പേർക്ക് നിസ്സാര പരിക്കുകൾ ഏറ്റിരുന്നു.
കനത്തമഴയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെയാണ് മഞ്ഞുമല ഇടിഞ്ഞു വീണ് ഉത്തരാഖണ്ഡിലെ ചമോലിയിൽ വൻ ദുരന്തമുണ്ടായത്. അളകനന്ദ നദി ഒഴുകുന്ന പ്രധാന മേഖലകളെയെല്ലാം ദുരന്തം സാരമായി ബാധിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഉത്തരാഖണ്ഡ് സന്ദർശിച്ച് രക്ഷാപ്രവർത്തനത്തിന് നേരിട്ട് നേതൃത്വം നൽകും.
Discussion about this post