പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണറായി തമിഴിസൈ സൗന്ദരരാജന് സ്ഥാനമേറ്റു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനര്‍ജി രാജ് നിവാസില്‍ നടന്ന ലളിതമായ ചടങ്ങിലാണ് തമിഴിസൈ ചുമതലയേറ്റത്. പുതുച്ചേരി ലഫ്. ഗവര്‍ണര്‍ സ്ഥാനം അലങ്കരിക്കുന്ന അഞ്ചാമത്തെ വനിതയാണ് തമിഴിസൈ.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് തമിഴിസൈ ലഫ്. ഗവര്‍ണറായി ചുമതലയേറ്റത്.
പുതുച്ചേരി നിയമസഭാ സ്പീക്കര്‍ വി പി ശിവകൊളുന്ദു, മുഖ്യമന്ത്രി വി നാരായണസാമി, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് എന്‍ രംഗസാമി, മുന്‍ പിഡബ്ല്യുഡി മന്ത്രി എ നമശിവായം എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post