പുതുച്ചേരി: വിശ്വാസവോട്ടെടുപ്പിൽ ഭൂരിപക്ഷം നഷ്ടമായതോടെ പുതുച്ചേരിയിലെ കോൺഗ്രസ് സർക്കാരിന് ഭരണം നഷ്ടമായി. 33 അംഗ നിയമസഭയിൽ ഭരണകക്ഷിയുടെ അംഗബലം 12 മാത്രമായി ചുരുങ്ങി. ഇതോടെ സർക്കാരിന് ഭൂരിപക്ഷം നഷ്ടമായതായി സ്പീക്കർ അറിയിച്ചു.
കഴിഞ്ഞ ജനുവരിയിൽ കോൺഗ്രസ് നയിക്കുന്ന സഖ്യസർക്കാരിൽ നിന്നും ആറ് എം എൽ എമാർ രാജി വെച്ചതോടെയാണ് സർക്കാരിൽ പ്രതിസന്ധി ആരംഭിച്ചത്. ഒരു ഡി എം കെ എം എൽ എയും പിന്നീട് രാജി വെച്ചു. ഇതോടെ കോൺഗ്രസിന്റെ അംഗസംഖ്യ 9 ആയും സർക്കാരിന്റെ അംഗസംഖ്യ 12 ആയും കുറഞ്ഞു.
നിലവിൽ സഭയിൽ പ്രതിപക്ഷത്തിന് 14 അംഗങ്ങളുടെ പിന്തുണയുണ്ട്. നിയമസഭയുടെ ആകെ അംഗസംഖ്യ 26 ആയി കുറഞ്ഞിട്ടുണ്ട്. ജനുവരിയിൽ രാജി വെച്ച അഞ്ച് കോൺഗ്രസ് എം എൽ എമാരിൽ രണ്ട് പേർ മന്ത്രിമാരാണ്. ഇവരിൽ ഒരാൾ പിന്നീട് ബിജെപിയിൽ ചേർന്നിരുന്നു.
Discussion about this post