ഡൽഹി: ഒടിടി പ്ലാറ്റ്ഫോമുകളുടെ ഉള്ളടക്കം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ കൈക്കൊണ്ട തീരുമാനം സ്വാഗതം ചെയ്ത് സുപ്രീം കോടതി. ഒടിടി പ്ലാറ്റ്ഫോമുകളിൽ വരുന്ന ഉള്ളടക്കം പരിശോധിക്കാൻ ഒരു സ്ക്രീനിംഗ് സമിതി ആവശ്യമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബഞ്ചിന്റേതാണ് പരാമർശം.
പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് മുമ്പ് ഒടിടി പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കങ്ങൾ പരിശോധിക്കണം. ആമസോൺ പ്രൈമിൽ പ്രദർശിപ്പിക്കുന്ന താണ്ഡവ് എന്ന വെബ് സീരീസ് ഹൈന്ദവ വികാരം വ്രണപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. മുൻകൂർ ജാമ്യം നിഷേധിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ആമസോൺ പ്രൈമിന്റെ വീഡിയോ ഹെഡ് അപർണ പുരോഹിത് നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമർശം.
ഒടിടി പ്ലാറ്റ്ഫോമുകളുടെ ഉള്ളടക്കം നിയന്ത്രിക്കുന്നതിനായി കേന്ദ്ര ഐടി മന്ത്രാലയം കഴിഞ്ഞയാഴ്ച പുറത്തിറക്കിയ പുതിയ ഐടി നിയമങ്ങൾ വ്യാപകമായി പ്രചരിപ്പിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
Discussion about this post