കൊച്ചി: ലാവ്ലിന് കേസിലെ പരാതിക്കാരനായ ക്രൈം മാഗസിൻ എഡിറ്റർ ടി പി നന്ദകുമാറിനോട് തെളിവുകൾ ഹാജരാക്കാൻ നാളെ ഇഡി ഓഫീസിൽ എത്തണമെന്നാണ് അറിയിച്ചിരിക്കുന്നത്.
കനേഡിയൻ കമ്പനിയായ എസ് എൻ സി ലാവ്ലിനുമായി ചട്ടങ്ങൾ മറികടന്ന് കരാർ ഉണ്ടാക്കിയതിലൂടെ സർക്കാർ ഖജനാവിന് കോടികളുടെ നഷ്ടം ഉണ്ടായെന്നും, അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന് കോടികൾ കൈക്കൂലിയായി ലഭിച്ചെന്നും,
2006ൽ ഡി ആർ ഐ യ്ക്ക് നൽകിയ പരാതിയിലാണ് 15 വര്‍ഷത്തിന് ശേഷം ഇ ഡിയുടെ ഇടപെടൽ.
നന്ദകുമാറിന്റെ മൊഴിയടക്കം വിശദമായി പരിശോധിച്ച ശേഷമാണ് കേസെടുക്കേണ്ടതുണ്ടോ എന്നുള്ള കാര്യത്തിൽ ഇഡി തീരുമാനമെടുക്കുക.
Discussion about this post