കൊച്ചി: ഡോളര്‍കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്. ഏപ്രില്‍ എട്ടിന് ഹാജരാകണമെന്നാണ് നോട്ടീസ്. കേസില്‍ നേരത്തെയും സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജരായിരുന്നില്ല.
അതിനിടെ, കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ ഐ ഫോണ്‍ സംബന്ധിച്ച കാര്യത്തില്‍ കസ്റ്റംസ് സംഘം നിയമോപദേശം തേടി. ഐ ഫോണ്‍ ഉപയോഗിച്ചത് സംബന്ധിച്ച ചോദ്യംചെയ്യലിന് ഹാജരാകാന്‍ മൂന്ന് തവണ നോട്ടീസ് നല്‍കിയിട്ടും വിനോദിനി ഹാജരായിരുന്നില്ല.
തുടര്‍ന്നാണ് ഇക്കാര്യത്തില്‍ ഇനിയെന്ത് നടപടി സ്വീകരിക്കണമെന്നത് സംബന്ധിച്ച് കസ്റ്റംസ് സംഘം നിയമോപദേശം തേടിയത്.
Discussion about this post