കോഴിക്കോട്: ടിപ്പര്‍ ലോറി ഇടിച്ച് മൂന്ന് പേര് മരിച്ച സംഭവത്തില്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍ക്ക് പത്ത് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. മാവൂര്‍ കായലം ചെങ്ങോട്ടുകുഴിയില്‍ സി കെ അഷ്റഫിനെ (47)യാണ് കോഴിക്കോട് ഫസ്റ്റ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് സെഷന്‍സ് കോടതി ജഡ്ജി കെ അനില്‍കുമാര്‍ ശിക്ഷിച്ചത്.
2017 ഡിസംബര്‍ 16ന് ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. അഷറഫ് ഓടിച്ചിരുന്ന കെ എല്‍11 ഇസെഡ് 9474 നമ്പർ ടിപ്പര്‍ ലോറി ഒരു സ്കൂട്ടറിലും ബുള്ളറ്റിലും സൈക്കിളിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടര്‍ യാത്രക്കാരി ചന്ദ്രിക, ബുള്ളറ്റ് ഓടിച്ച ദിപിന്, സൈക്കിള്‍ യാത്രികനായ ശിവദാസന്‍ നായര്‍ എന്നിവര്‍ മരിച്ചു.
അശ്രദ്ധയോടെ അതിവേഗത്തില്‍ വാഹനമോടിച്ചതിനാലാണ് അപകടമുണ്ടായതെന്ന് കോടതി കണ്ടെത്തി. തുടർന്നായിരുന്നു ശിക്ഷാവിധി.
Discussion about this post