തിരുവനന്തപുരം : മൂല്യനിര്‍ണയം നടത്തിയ കെഎഎസ് പരീക്ഷയുടെ ഉത്തരകടലാസുകള്‍ പിഎസ്സി സെര്‍വറില്‍ നിന്ന് കാണാതായ സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
”ഉദ്യോഗാര്‍ത്ഥികളെ മാത്രമല്ല, പൊതുസമൂഹത്തെ മുഴുവൻ ഉത്ഖണ്ഠയിലാക്കിയിരിക്കുന്ന സംഭവമാണിത് , പിഎസ് സി പരീക്ഷാ തട്ടിപ്പുകളെക്കുറിച്ച് ജനങ്ങളില്‍ ഉണ്ടായിട്ടുള്ള സംശയങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതുമാണ് ഇത് . മൂല്യനിര്‍ണയം നടത്തിയ ഉത്തരകടലാസുകളുടെ പകര്‍പ്പുകളാണ് കാണാതായതെന്നാണ് വാര്‍ത്തകള്‍. ഉത്തരവാദിത്വങ്ങളില്‍ വീഴിച വരുത്തിയത്കൊണ്ടാണോ, അതോ അട്ടിമറി ശ്രമം ഇതിന് പിന്നിലുണ്ടോയെന്നും അന്വേഷിക്കണം” പ്രതിപക്ഷനേതാവ് പറഞ്ഞു
കെഎഎസ് പരീക്ഷയുടെ മൂല്യനിര്‍ണയം സുതാര്യമായും, കൃത്യമായും, പക്ഷപാതരഹിതമായും നടക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post