ബംഗളൂരു: രാജ്യത്ത് കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ കര്‍ണാടകയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. കോവിഡ് കണക്കുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സര്‍ക്കാറുമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ജനം അവരുടെ നല്ലതിനായി നിലകൊള്ളണം. സര്‍ക്കാര്‍ നടപടികളുമായി അവര്‍ക്ക് സഹകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കേണ്ടി വരും. അത്യാവശ്യമായി വരികയാണെങ്കില്‍ ലോക്ഡൗണ്‍ തന്നെ നടപ്പാക്കേണ്ടിവരും ‘-അദ്ദേഹം വ്യക്തമാക്കി.
കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രോഗം സ്ഥിരീകരിച്ചത് 10,250 പേര്‍ക്കാണ്. 40 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. രോഗികളില്‍ 7584 പേരും ബംഗളൂരു നഗരത്തില്‍ നിന്നുള്ളവരാണ്.
Discussion about this post