വാഷിങ്ടൺ: ആഗോളതലത്തില്‍ ആറ് കോടി ഡോസ് ആസ്ട്ര സെനിക്ക വാക്സിന് വിതരണം ചെയ്യുമെന്ന് യു എസ് വൈറ്റ് ഹൗസ് ഉപദേഷ്ടാവ് ആന്‍ഡി സ്ലാവിറ്റ് ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസം അസോസിയേറ്റ് പ്രസും ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. നിലവില്‍ ഇന്ത്യയുള്‍പ്പടെയുള്ള കോവിഡില്‍ ബുദ്ധിമുട്ടുന്ന രാജ്യങ്ങള്‍ക്ക് ആശ്വാസം നൽകുന്ന വാർത്തയാണിത്.
ലഭ്യതക്കനുസരിച്ച് വാക്സിന് വിതരണം ചെയ്യുമെന്നാണ് യു.എസ് നിലപാട്. കഴിഞ്ഞ മാര്‍ച്ചില്‍ 40 ലക്ഷത്തോളം കോവിഡ് വാക്സിന് അമേരിക്ക കാനഡക്കും മെക്സിക്കോക്കും നല്‍കിയിരുന്നു.
ഇന്ത്യയുള്‍പ്പടെയുള്ള കോവിഡില്‍ ബുദ്ധിമുട്ടുന്ന രാജ്യങ്ങള്‍ക്ക് വാക്സിന് നല്‍കണമെന്ന സമ്മര്‍ദം അമേരിക്കക്ക് മേല്‍ ഉണ്ട്. യു.എസിലെ തന്നെ പല സംഘടനകളും ഇന്ത്യക്ക് വാക്സിനും മറ്റ് സഹായങ്ങളും നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.
കോവിഡിന്റെ ഒന്നാം തരംഗത്തില്‍ ഇന്ത്യ യു.എസിന് നല്കിയ സഹായം പരാമര്‍ശിച്ച്, ഇന്ത്യക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Discussion about this post