ഡൽഹി:കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അധോലോക കുറ്റവാളി ഛോട്ടാ രാജൻ (61) മരിച്ചു. തിഹാർ ജയിലിൽവച്ച് ഏപ്രിൽ 26നാണ് ഛോട്ടാ രാജന് കോവിഡ് സ്ഥിരീകരിച്ചത്
ഇന്തോനേഷ്യയിലെ ബാലിയിൽ നിന്ന് 2015 ൽ അറസ്റ്റിലായ രാജേന്ദ്ര നിക്കാൽജെ എന്ന ഛോട്ടാ രാജൻ അന്ന് മുതൽ അതീവ സുരക്ഷയുള്ള തിഹാർ ജയിലിലാണ്. 2011ൽ മാധ്യമപ്രവർത്തകൻ ജ്യോതിർമയ് ദേയെ കൊലപ്പെടുത്തിയ കേസിൽ 2018ൽ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചു.
കൊലപാതകം,കൊള്ള ഉൾപ്പെടെ ഏകദേശം 70ലധികം കേസുകൾ മുംബൈയിൽ ഛോട്ടാ രാജനെതിരെ ഉണ്ട്. എല്ലാ കേസുകളും സിബിഐക്ക് കൈമാറുകയും വിചാരണയ്ക്കായി പ്രത്യേക കോടതി രൂപീകരിക്കുകയും ചെയ്തിരുന്നു.
Discussion about this post