മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓര്‍മ്മദിനത്തില്‍ രാഹുല്‍ ഗാന്ധിക്ക് ഓര്‍മ്മപ്പൂക്കളര്‍പ്പിച്ച് പരിഹാസ്യനായി അബ്ദു റബ്ബ്. രാജീവ് ഗാന്ധിയുടെ മുപ്പതാം ഓര്‍മദിനത്തോടനുബന്ധിച്ച് പോസ്റ്റ് ചെയ്ത ഫേസ്ബുക് കുറിപ്പിലാണ് അബദ്ധം പറ്റിയത്.
ട്രോളുകള്‍ വന്നു തുടങ്ങിയതോടെ അബദ്ധം തിരിച്ചറിഞ്ഞ് അബ്ദു റബ്ബ് പോസ്റ്റ് പിന്‍വലിച്ച് പുതിയതൊന്ന് ഇട്ടെങ്കിലും പഴയ പോസ്റ്റ് അതിനോടകം വൈറലായിക്കഴിഞ്ഞിരുന്നു.
യു ഡി എഫ് മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു അബ്ദു റബ്ബ്.
Discussion about this post