പതിനൂന്നു വയസ്സുകാരിയായ വെള്ളക്കാരി പെൺകുട്ടിയെ ഏഴു കൊല്ലത്തോളം ബലാൽസംഗം ചെയ്തതുൾപ്പെടെയുള്ള കൃത്യങ്ങൾക്ക് 28 പാകിസ്ഥാനികളെ ബ്രിട്ടനിലെ വെസ്റ്റ് യോർക്ഷെയറിൽ കുറ്റക്കാരെന്ന് കണ്ടെത്തി. ബ്രാഡ്ഫോഡ് പ്രവിശ്യയിലാണ് ഈ ഗ്യാങ്ങുകൾ പ്രവർത്തിച്ചിരുന്നത്. 2003 മുതൽ 2010 വരെയുള്ള സമയത്ത് ചെയ്ത് കുറ്റങ്ങൾക്കാണ് കോടതി ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്. മുപ്പത് വയസ്സുമുതൽ അൻപത് വയസ്സുവരെ പ്രായമുള്ള പാകിസ്ഥാനി വംശജരാണ് ഈ ഗ്യാങ്ങിലെ അംഗങ്ങൾ.
ബ്രിട്ടനിലെ റൊതറാം, മാഞ്ചസ്റ്റർ, ടെൽഫോഡ് എന്നീ നഗരങ്ങളിലും സമാനമായ രീതിയിൽ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന പാകിസ്ഥാനി ഗ്രൂമിങ്ങ് ഗ്യാങ്ങുകൾ‘ പ്രവർത്തിയ്ക്കുന്നുണ്ട്. ഈ സ്ഥലങ്ങളിലെല്ലാം ഇത്തരം ഗ്യാംഗുകൾക്ക് നൂറുകൊല്ലത്തോളം ജയിൽശിക്ഷ വിധിച്ചും കഴിഞ്ഞു. പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ ഇറാൻ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ബ്രിട്ടനിൽ കുടിയേറിപ്പാർത്തവരാണ് സാധാരണയായി ഈ ഗ്യാങ്ങിലെ അംഗങ്ങൾ. ബർമിംഹാം, ഡാർബി എന്നീ പ്രദേശങ്ങളിലും സമാനമായ ഗ്യാങ്ങുകൾ പ്രവർത്തിച്ചുവന്നിരുന്നു. കേംബ്രിഡ്ജിലും ഓക്സ്ഫോഡിലും ഇത്തരം ഗ്യാങ്ങുകൾ പ്രവർത്തിക്കുന്നതാറി റിപ്പോർട്ടുകൾ വന്നിരുന്നു.
വെള്ളക്കാരികളായ പെൺകുട്ടികളേയോ, ഹിന്ദു, സിഖ്, ക്രിസ്ത്യൻ പശ്ചാത്തലത്തിലുള്ള പെൺകുട്ടികളേയോ ആണ് ഈ ഗ്യാങ്ങ് അംഗങ്ങൾ ലക്ഷ്യമിടുന്നത്.പല നഗരങ്ങളിലും പാകിസ്ഥാനി വംശജരുടെ കുത്തകയായ ടാക്സി കമ്പനികൾ, കബാബ് കടകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഈ കുട്ടികളെ വലയിലാക്കുന്നത്. വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തിയും മയക്കുമരുന്നുകൾ നൽകിയുമാണ് ഈ കുട്ടികളെ വലയിലാക്കുക. ഗ്യാങ് അംഗങ്ങളുടെ പിടിയിലായാൽ കൂട്ട ബലാൽസംഗത്തിനിരയാക്കുകയും ലൈംഗിക അടിമകളെപ്പോലെ പരസ്പരം കാഴ്ചവയ്ക്കുകയും ചെയ്യും. ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് മാഞ്ചസ്റ്റർ നഗരപരിധിയിൽ മാത്രം ഈ ഗ്യാങ്ങിൽ എണ്ണൂറോളം അംഗങ്ങൾ ഉണ്ടെന്ന് ഈയിടെ കണ്ടെത്തിയിരുന്നു.
ഹിന്ദു, സിഖ് വംശജർ തങ്ങളുടെ കുട്ടികളെ ഈ ഗ്രൂമിങ്ങ് ഗ്യാങ്ങുകളിൽ നിന്ന് രക്ഷിക്കാൻ സിഖ് അവയർനെസ്സ് സൊസൈറ്റി പോലെയുള്ള സംഘടനകൾ ഉണ്ടാക്കി പ്രവർത്തിച്ചുവരികയാണ്. ബ്രിട്ടീഷ് പോലീസ് പലപ്പോഴും ഇതിലെ പ്രതികളെ പിടികൂടൂന്നതിൽ അലംഭാവം കാട്ടാറുണ്ട്. പോലീസിനെ വംശീയവെറിയന്മാർ എന്ന് മുദ്രകുത്തുമോ എന്ന് ഭയന്നാണ് പാകിസ്ഥാനി വംശജരെ അറസ്റ്റ് ചെയ്യാൻ പോലീസ് ഭയക്കുന്നത്.
അറസ്റ്റ് ചെയ്യുമ്പോൾ പോലീസിന് വംശീയവെറിയുണ്ടെന്നും ഇസ്ലാമോഫോബിയയാണെന്നും മുദ്രകുത്തിയാണ് കോടതിയിൽ ഇവർ രക്ഷപെടാൻ ശ്രമിക്കുന്നത്. പക്ഷേ പല ഗ്യാങ്ങുകളേയും കോടതി ശിക്ഷിച്ചതോടെ ശക്തമായ കേസുകളുമായി പോലീസ് മുന്നോട്ട് പോവുകയാണ്. വെസ്റ്റ് മിഡ്ലാൻഡ്സ് പോലീസ്, യോർക്ഷെയർ പോലീസ് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് എന്നീ വിഭാഗങ്ങളെല്ലാം ഇത്തരം കേസുകൾ അന്വേഷിക്കാൻ പ്രത്യേക വിഭാഗം തന്നെ തുറന്നിട്ടുണ്ട്.
Discussion about this post