ബ്ലാക്ക് ഫംഗസ് ബാധയെ തുടർന്ന് കേരളത്തിൽ നാല് പേർകൂടി ഇന്ന് മരിച്ചു. രണ്ട് എറണാകുളം സ്വദേശികളും രണ്ട് പത്തനംതിട്ട സ്വദേശികളമാണ് മരിച്ചത്. കൊച്ചി, കോട്ടയം ആശുപത്രികളിൽ ചികിത്സയിലായിരുന്നു.
പത്തനംതിട്ട സ്വദേശികളായ രണ്ടുപേരും 50 വയസ്സുള്ള ആലുവ സ്വദേശിയും 77 വയസ്സുള്ള എച്ച്.എം.ടി കോളനി സ്വദേശിയുമാണ് മരിച്ചത്. പത്തനംതിട്ട സ്വദേശികളില്‍ ഒരാള്‍ കൊച്ചിയിലും മറ്റൊരാള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചാണ് മരണം സംഭവിച്ചത്.
അതേസമയം എറണാകുളം ജില്ലയില്‍ ഇതുവരെ ആറ് ബ്ലാക്ക് ഫംഗസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഒരാള്‍ 58 വയസ്സുള്ള നോര്‍ത്ത് പറവൂര്‍ സ്വദേശിയാണ്. ഇദ്ദേഹം കോട്ടയം മെഡിക്കല്‍ കോളേജിലും മറ്റൊരാളായ മൂക്കന്നൂര്‍ സ്വദേശി (45 വയസ്സ്) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
പരിസ്ഥിതിയില്‍ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റുകള്‍ എന്നറിയപ്പെടുന്ന ഒരു കൂട്ടം പൂപ്പലുകള്‍ മൂലമാണ് ബ്ലാക്ക് ഫംഗസ് പിടിപെടുന്നത്. പലപ്പോഴും ചര്‍മത്തില്‍ പ്രത്യക്ഷപ്പെടുന്ന ബ്ലാക്ക് ഫംഗസ് ശ്വാസകോശത്തെയും തലച്ചോറിനെയും വരെ ബാധിക്കാനുള്ള സാധ്യതയുണ്ട്. കാഴ്ച നഷ്ടപ്പെടാനും ഇത് കാരണമായേക്കാം.
മൂക്കില്‍ നിന്ന് കറുത്ത നിറത്തിലോ രക്തം കലര്‍ന്നതോ ആയ സ്രവം വരികയെന്നതാണ് ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങളില്‍ ഒന്ന്. മൂക്ക് അടഞ്ഞതായോ തടസം തോന്നുകയോ ചെയ്യുക, മുഖത്തിന്റെ ഒരു ഭാഗത്ത് വേദന, തരിപ്പ്, വീക്കം എന്നിവ ഉണ്ടാവുക, പല്ലുവേദന, പല്ല് കൊഴിയല്‍, മങ്ങിയ കാഴ്ച, താടിയെല്ലിന് വേദന, തൊലിപ്പുറത്ത് ക്ഷതം, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, നെഞ്ച് വേദന തുടങ്ങിയവയും ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങളാണ്.
Discussion about this post