ഡൽഹി: അലോപ്പതിയുടെ പേരിലെ വിവാദ പ്രസ്താവന ബാബ രാംദേവ് പിൻവലിച്ച ശേഷവും അദ്ദേഹത്തെ വിവാദത്തിൽ നിർത്തുന്നതിനെതിരെ ആചാര്യ ബാലകൃഷ്ണ രംഗത്ത്. രാംദേവിന്റെ പ്രസ്താവന ദുർവ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നെന്ന് ബാലകൃഷ്ണ പറഞ്ഞു.
പതഞ്ജലി വികസിപ്പിച്ചെടുത്ത കൊറോനിൽ എന്ന കൊവിഡ് വിരുദ്ധ കിറ്റിന്റെ ഫലപ്രാപ്തിയിൽ അസ്വസ്ഥരായ അലോപ്പതി ഡോക്ടർമാരാണ് വിവാദത്തിന് പിന്നിലെന്ന് ആചാര്യ ബാലകൃഷ്ണ കുറ്റപ്പെടുത്തി. അലോപ്പതിയിൽ ചികിത്സയില്ലാത്ത രോഗങ്ങളുടെ ചികിത്സയ്ക്കായി നൂറു കണക്കിന് ഡോക്ടർമാരാണ് ബാബ രാംദേവിന്റെ ഹരിദ്വാറിലെ ആശ്രമം സന്ദർശിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം ബാബ രാംദേവിന്റെ പ്രസ്താവനക്കെതിരെ ഹരിദ്വാർ സി എം ഒ രംഗത്തെത്തി. ബാബ രാംദേവിനെതിരെ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബാബ രാംദേവിൽ നിന്നും 1000 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മാനനഷ്ടക്കേസ് നൽകുമെന്ന് വ്യക്തമാക്കി.
Discussion about this post