തിരുവനന്തപുരം : ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് നീതിപുലർത്താത്തതും, കാപട്യം ഒളിപ്പിച്ചതുമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞു . ‘നയപ്രഖ്യാപനവും ബജറ്റും രാഷ്ട്രീയ പ്രസംഗവും ഒരുപോലെയാണ്. സര്‍ക്കാരിന് സ്ഥലജല വിഭ്രാന്തിയായി. പുത്തരിക്കണ്ടം മൈതാനത്ത് പ്രസംഗിക്കേണ്ടതാണ് ബജറ്റില്‍ പറയുന്നത്’. പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
”ബജറ്റില്‍ രാഷ്ട്രീയം കുത്തിനിറച്ചത് ശരിയായില്ല. ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട അധിക ചെലവ് 1715 കോടി എന്നാണ് ബജറ്റില്‍ പറഞ്ഞിരിക്കുന്നത്. പക്ഷേ 20,000 കോടിയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു. അതിന്റെ എസ്റ്റിമേറ്റ് എവിടെയാണ്.
കഴിഞ്ഞ ഉത്തേജക പാക്കേജിലെ 20,000 കോടി പി.ഡബ്ല്യുഡി കരാര്‍ കുടിശികയും പെന്ഷന് കുടിശികയും കൊടുക്കാന്‍ ഉപയോഗിച്ചു. ഇത് ജനങ്ങളെ കബളിപ്പിക്കുന്നതാണ്. 21,715 കോടിയായിരുന്നു ശരിക്കും അധിക ചെലവ് ആയി കാണിക്കേണ്ടത് വറന്യൂ കമ്മി 36,910 കോടി കടന്നേനെ. കാരണം പുതിയ വിഭവ സമാഹരണമോ നികുതി നിര്‍ദേശമോ ഇല്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡിന്റെ മൂന്നാം വരവിനെ നേരിടാനുള്ള തയ്യാറെടുപ്പ് വേണമെന്ന പ്രതിപക്ഷ ആലോചന സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ അദ്ദേഹം എം.എല്‍.എമാരുടെ വികസന ഫണ്ടില്‍ നിന്ന് പണം സ്വീകരിക്കുന്നതിനെയും സ്വാഗതം ചെയ്തു.
”കോവിഡ് മൂലം ഉപജീവനം പ്രയാസപ്പെടുന്നവര്‍ക്ക് നേരിട്ട് 8900 കോടി പണം കൊടുക്കണമെന്ന പ്രതിപക്ഷ നിര്‍ദേശവും സ്വീകരിച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ചു. ബജറ്റില്‍ പറയുന്നുവെങ്കിലും പെന്‍ഷനും മറ്റും കൊടുക്കാനാണെന്ന് ധനമന്ത്രി അത് പിന്നീട് തിരുത്തിപറഞ്ഞു. ഇത് ജനങ്ങളെ കബളിപ്പിക്കലാണ്. നേരിട്ട് പണം കൊടുക്കണമെന്നത് നയപ്രഖ്യാപന ചര്‍ച്ചയുടെ വേളയില്‍ പ്രതിപക്ഷം മുന്നോട്ടുവച്ചതാണ്. നേരിട്ട് പണം കൊടുക്കുമ്പോള്‍ അത് വിപണിയെ ഉത്തേജിപ്പിക്കും.
ഖജനാവില്‍ 5000 കോടി രൂപ ബാക്കിവച്ചുവെന്ന് കഴിഞ്ഞ ധനമന്ത്രി പറഞ്ഞ തുക എവിടെ? 18,000 കോടി രൂപ അധികമായി കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിക്കുമെന്ന് തോമസ് ഐസക്ക് പറഞ്ഞിരുന്നു. ഇതു രണ്ടും ചേര്‍ത്തുള്ള 23,000 കോടിയുടെ എസ്റ്റിമേറ്റ് എവിടെ? ചുരുക്കത്തില്‍ നീതി പുലര്‍ത്താത്ത, കാപട്യം ഒളിപ്പിച്ചുവയ്ക്കുന്ന ബജറ്റാണിത്.” സതീശന് കുറ്റപ്പെടുത്തി.
പുതിയ സര്‍ക്കാരിന്റെ പോക്ക് ഒട്ടും സുഖകരമാകില്ലെന്നതിന്റെ ആദ്യ സൂചനയാണ് ബജറ്റ് നൽകുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ജനങ്ങള്‍ പ്രതീക്ഷിച്ചതിന്റെ നേരെ വിപരീതമായ പ്രഖ്യാപനങ്ങളാണ് ഉണ്ടായതെന്നും അദ്ദേഹം വിമർശിച്ചു.
സംസ്ഥാന ബജറ്റ് നിരാശാജനകമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ പൊതു ധനസ്ഥിതിയെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും ബജറ്റ് വെറും രാഷ്ട്രീയ പ്രസംഗം മാത്രമായെന്നും അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ ബജറ്റിൽ തോമസ് ഐസക് പ്രഖ്യാപിച്ച പദ്ധതികളിൽ പലതിനും ഇതിൽ തുടർച്ചയില്ലാതായി. കൊവിഡിന്റെ മൂന്നാം തരംഗം നേരിടാനുള്ള പദ്ധതികൾ ബജറ്റിൽ വിഭാവനം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു .
ബജറ്റ് നിരാശജനകമെന്ന് വ്യാപാരി വ്യവസായ ഏകപന സമിതി പ്രസിഡൻ്റ് ടി നസറുദ്ദീൻ പ്രതികരിച്ചു. വ്യാപാരികളെ സഹായിക്കുന്ന ബജറ്റല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാപാരികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു, വ്യാപാര മേഖലയിലേക്ക് കൂടുതൽ ആളുകളെ എത്തിക്കാനുള്ള പദ്ദതികൾ ബജറ്റിലില്ലെന്നും അദ്ദേഹം വിമർശിച്ചു. കൊവിഡ് കാലത്ത് കടകളടച്ച് വ്യാപാരികൾ പൂർണമായും സർക്കാരിനൊപ്പം നിന്നിട്ടും ബജറ്റിലൂടെ തിരിച്ചൊരു സഹായവും ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post