Monday, August 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

”പുതുക്കിയ ബജറ്റ് പുത്തരിക്കണ്ടം രാഷ്ട്രീയ പ്രസംഗം പോലെ; തോമസ് ഐസക്ക് ബാക്കി വച്ച 5000 കോടി എവിടെ” വി ഡി സതീശൻ; ആദ്യ ബജറ്റിന് പിറകെ കുറവുകൾ ചൂണ്ടിക്കാട്ടി നേതാക്കന്മാർ

by Brave India Desk
Jun 4, 2021, 12:21 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം : ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് നീതിപുലർത്താത്തതും, കാപട്യം ഒളിപ്പിച്ചതുമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു . ‘നയപ്രഖ്യാപനവും ബജറ്റും രാഷ്ട്രീയ പ്രസംഗവും ഒരുപോലെയാണ്. സര്‍ക്കാരിന് സ്ഥലജല വിഭ്രാന്തിയായി. പുത്തരിക്കണ്ടം മൈതാനത്ത് പ്രസംഗിക്കേണ്ടതാണ് ബജറ്റില്‍ പറയുന്നത്’. പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

”ബജറ്റില്‍ രാഷ്ട്രീയം കുത്തിനിറച്ചത് ശരിയായില്ല. ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട അധിക ചെലവ് 1715 കോടി എന്നാണ് ബജറ്റില്‍ പറഞ്ഞിരിക്കുന്നത്. പക്ഷേ 20,000 കോടിയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു. അതിന്റെ എസ്റ്റിമേറ്റ് എവിടെയാണ്.

Stories you may like

ഒന്നിച്ചിരുന്ന് ഓണമുണ്ടു, സിനിമ കണ്ടു; പിന്നാലെ സുഹൃത്തുക്കളെ കൊലപ്പെടുത്തി യുവതി; രണ്ട് മലയാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

വി.സി തർക്കത്തിന് അവസാനം ; സിസ തോമസും സജി ഗോപിനാഥും വിസിമാരായി തുടരും; കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി

കഴിഞ്ഞ ഉത്തേജക പാക്കേജിലെ 20,000 കോടി പി.ഡബ്ല്യുഡി കരാര്‍ കുടിശികയും പെന്‍ഷന്‍ കുടിശികയും കൊടുക്കാന്‍ ഉപയോഗിച്ചു. ഇത് ജനങ്ങളെ കബളിപ്പിക്കുന്നതാണ്. 21,715 കോടിയായിരുന്നു ശരിക്കും അധിക ചെലവ് ആയി കാണിക്കേണ്ടത് വറന്യൂ കമ്മി 36,910 കോടി കടന്നേനെ. കാരണം പുതിയ വിഭവ സമാഹരണമോ നികുതി നിര്‍ദേശമോ ഇല്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡിന്റെ മൂന്നാം വരവിനെ നേരിടാനുള്ള തയ്യാറെടുപ്പ് വേണമെന്ന പ്രതിപക്ഷ ആലോചന സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ അദ്ദേഹം എം.എല്‍.എമാരുടെ വികസന ഫണ്ടില്‍ നിന്ന് പണം സ്വീകരിക്കുന്നതിനെയും സ്വാഗതം ചെയ്തു.

”കോവിഡ് മൂലം ഉപജീവനം പ്രയാസപ്പെടുന്നവര്‍ക്ക് നേരിട്ട് 8900 കോടി പണം കൊടുക്കണമെന്ന പ്രതിപക്ഷ നിര്‍ദേശവും സ്വീകരിച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ചു. ബജറ്റില്‍ പറയുന്നുവെങ്കിലും പെന്‍ഷനും മറ്റും കൊടുക്കാനാണെന്ന് ധനമന്ത്രി അത് പിന്നീട് തിരുത്തിപറഞ്ഞു. ഇത് ജനങ്ങളെ കബളിപ്പിക്കലാണ്. നേരിട്ട് പണം കൊടുക്കണമെന്നത് നയപ്രഖ്യാപന ചര്‍ച്ചയുടെ വേളയില്‍ പ്രതിപക്ഷം മുന്നോട്ടുവച്ചതാണ്. നേരിട്ട് പണം കൊടുക്കുമ്പോള്‍ അത് വിപണിയെ ഉത്തേജിപ്പിക്കും.

ഖജനാവില്‍ 5000 കോടി രൂപ ബാക്കിവച്ചുവെന്ന് കഴിഞ്ഞ ധനമന്ത്രി പറഞ്ഞ തുക എവിടെ? 18,000 കോടി രൂപ അധികമായി കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിക്കുമെന്ന് തോമസ് ഐസക്ക് പറഞ്ഞിരുന്നു. ഇതു രണ്ടും ചേര്‍ത്തുള്ള 23,000 കോടിയുടെ എസ്റ്റിമേറ്റ് എവിടെ? ചുരുക്കത്തില്‍ നീതി പുലര്‍ത്താത്ത, കാപട്യം ഒളിപ്പിച്ചുവയ്ക്കുന്ന ബജറ്റാണിത്.” സതീശന്‍ കുറ്റപ്പെടുത്തി.

പുതിയ സര്‍ക്കാരിന്‍റെ പോക്ക് ഒട്ടും സുഖകരമാകില്ലെന്നതിന്‍റെ ആദ്യ സൂചനയാണ് ബജറ്റ് നൽകുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ജനങ്ങള്‍ പ്രതീക്ഷിച്ചതിന്‍റെ നേരെ വിപരീതമായ പ്രഖ്യാപനങ്ങളാണ് ഉണ്ടായതെന്നും അദ്ദേഹം വിമർശിച്ചു.

സംസ്ഥാന ബജറ്റ് നിരാശാജനകമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്‍റെ പൊതു ധനസ്ഥിതിയെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും ബജറ്റ് വെറും രാഷ്ട്രീയ പ്രസംഗം മാത്രമായെന്നും അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ ബജറ്റിൽ തോമസ് ഐസക് പ്രഖ്യാപിച്ച പദ്ധതികളിൽ പലതിനും ഇതിൽ തുടർച്ചയില്ലാതായി. കൊവിഡിന്‍റെ മൂന്നാം തരംഗം നേരിടാനുള്ള പദ്ധതികൾ ബജറ്റിൽ വിഭാവനം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു .

ബജറ്റ് നിരാശജനകമെന്ന് വ്യാപാരി വ്യവസായ ഏകപന സമിതി പ്രസിഡൻ്റ് ടി നസറുദ്ദീൻ പ്രതികരിച്ചു. വ്യാപാരികളെ സഹായിക്കുന്ന ബജറ്റല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാപാരികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു, വ്യാപാര മേഖലയിലേക്ക് കൂടുതൽ ആളുകളെ എത്തിക്കാനുള്ള പദ്ദതികൾ ബജറ്റിലില്ലെന്നും അദ്ദേഹം വിമർശിച്ചു. കൊവിഡ് കാലത്ത് കടകളടച്ച് വ്യാപാരികൾ പൂർണമായും സർക്കാരിനൊപ്പം നിന്നിട്ടും ബജറ്റിലൂടെ തിരിച്ചൊരു സഹായവും ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: v d satheeshanp k kunjalikuttyKerala Budget 2021
Share1
Tweet
SendShare

Latest stories from this section

സ്ത്രീകൾ വീടുകളിൽ കഴിയണം, പൊതുരംഗത്തിറങ്ങരുത്; വിവാദ പരാമർശവുമായി കാന്തപുരം

സ്ത്രീകൾ വീടുകളിൽ കഴിയണം, പൊതുരംഗത്തിറങ്ങരുത്; വിവാദ പരാമർശവുമായി കാന്തപുരം

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ട: 10 കോടിയുടെ മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ ; പിടികൂടിയത് 12.8 കിലോഗ്രാം എംഡിഎംഎ

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ട: 10 കോടിയുടെ മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ ; പിടികൂടിയത് 12.8 കിലോഗ്രാം എംഡിഎംഎ

മുഖ്യമന്ത്രിയുടെ വാഹനം വഴിയിൽ തടഞ്ഞു; ഡിസിസി അംഗം ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

മുഖ്യമന്ത്രിയുടെ വാഹനം വഴിയിൽ തടഞ്ഞു; ഡിസിസി അംഗം ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

തൃശ്ശൂർ നഗരത്തെ ആവേശത്തിലാഴ്ത്താനൊരുങ്ങി പുലികൾ ; ചരിത്രപ്രസിദ്ധ ആഘോഷത്തിൽ ഇത്തവണ ഒമ്പത് സംഘങ്ങളായി 450 പുലികള്‍

തൃശ്ശൂർ നഗരത്തെ ആവേശത്തിലാഴ്ത്താനൊരുങ്ങി പുലികൾ ; ചരിത്രപ്രസിദ്ധ ആഘോഷത്തിൽ ഇത്തവണ ഒമ്പത് സംഘങ്ങളായി 450 പുലികള്‍

Latest News

പ്രതീക്ഷകളെയും മറികടന്ന് കുതിച്ച് ഇന്ത്യൻ ജിഡിപി ; 2025-2026 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 7.8% വളർച്ച

കുതിച്ചുയർന്ന് ഇന്ത്യൻ ജിഡിപി; ആർബിഐ പ്രവചനങ്ങളെയും മറികടന്ന് രാജ്യത്ത് ജിഡിപിയിൽ 7.8% വളർച്ച ; ചൈനയെ പോലും കടത്തിവെട്ടിയ നേട്ടം

പുടിൻ വരുന്നത് വെറും കയ്യോടെയല്ല; പാകിസ്താന് വീണ്ടും തലവേദന; ഇന്ത്യ-റഷ്യ ബന്ധം പുതിയ തലത്തിലേക്ക്

‘അനന്തമായ യുദ്ധങ്ങളല്ല, ഇനി സമാധാനത്തിന്റെ കാലഘട്ടമാണ് വേണ്ടത്’ ; പുടിനുമായി കൂടിക്കാഴ്ച നടത്തി മോദി

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

‘അധികാരമില്ലാത്ത കാര്യങ്ങളിൽ ഇടപെടരുത്’ ; സിന്ധു നദീജല കരാറിൽ അന്താരാഷ്ട്ര മധ്യസ്ഥ കോടതിയുടെ വിധി പൂർണ്ണമായി തള്ളി ഇന്ത്യ

ഒന്നിച്ചിരുന്ന് ഓണമുണ്ടു, സിനിമ കണ്ടു; പിന്നാലെ സുഹൃത്തുക്കളെ കൊലപ്പെടുത്തി യുവതി; രണ്ട് മലയാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

ഒന്നിച്ചിരുന്ന് ഓണമുണ്ടു, സിനിമ കണ്ടു; പിന്നാലെ സുഹൃത്തുക്കളെ കൊലപ്പെടുത്തി യുവതി; രണ്ട് മലയാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

ചെറുപ്പത്തിലെ ടെൻഷൻ, മുതിർന്നപ്പോൾ ചങ്കിലെ നോവ്; ഇന്നും ഉള്ളുലയ്ക്കുന്ന ആ പാട്ടും വരികളും; ‘കൈതുടി താള’ത്തിന്റെ ആഴങ്ങൾ

ചെറുപ്പത്തിലെ ടെൻഷൻ, മുതിർന്നപ്പോൾ ചങ്കിലെ നോവ്; ഇന്നും ഉള്ളുലയ്ക്കുന്ന ആ പാട്ടും വരികളും; ‘കൈതുടി താള’ത്തിന്റെ ആഴങ്ങൾ

മോഹൻജി ഭാഗവതിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് മുസ്‌ലിം ഇമാമുമാർ; ഐക്യസന്ദേശം ചരിത്രപരമെന്ന് ഡോ. ഉമർ അഹമ്മദ് ഇല്യാസി

മോഹൻജി ഭാഗവതിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് മുസ്‌ലിം ഇമാമുമാർ; ഐക്യസന്ദേശം ചരിത്രപരമെന്ന് ഡോ. ഉമർ അഹമ്മദ് ഇല്യാസി

1.4 ലക്ഷം എൻജിനീയർമാർ, വൻ നിക്ഷേപങ്ങൾ; സെമികണ്ടക്ടർ രംഗത്ത് ഇന്ത്യയുടെ വൻ കുതിപ്പ്

1.4 ലക്ഷം എൻജിനീയർമാർ, വൻ നിക്ഷേപങ്ങൾ; സെമികണ്ടക്ടർ രംഗത്ത് ഇന്ത്യയുടെ വൻ കുതിപ്പ്

800 കോടി ജനങ്ങൾക്കും ലാപ്ടോപ്പ് വാങ്ങാം; ലോകത്തെ കള്ളപ്പണത്തിന്റെ വ്യാപ്തി വെളിപ്പെടുത്തി ചീഫ് ജസ്റ്റിസ്

800 കോടി ജനങ്ങൾക്കും ലാപ്ടോപ്പ് വാങ്ങാം; ലോകത്തെ കള്ളപ്പണത്തിന്റെ വ്യാപ്തി വെളിപ്പെടുത്തി ചീഫ് ജസ്റ്റിസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies