തിരുവനന്തപുരം : രാജ്യം ഉറ്റുനോക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിസംബോധനയ്ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിനെതിരെ തന്റെ സോഷ്യല്‍ മീഡിയാ പേജിലൂടെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത് പണിക്കര്‍.
പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്കും സംസ്ഥാനങ്ങള്‍ക്കും വാക്സിന് സൗജന്യമായി നല്‍കുമെന്നും ഇന്ന് വൈകിട്ട് ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കൊവിഡ് വാക്സിനുവേണ്ടി പണം സമാഹരിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള വാക്സിന് ചലഞ്ചിനെ പരിഹസിച്ചുകൊണ്ട് ശ്രീജിത്ത് പണിക്കര്‍ രംഗത്തുവന്നത്.
ശ്രീജിത്ത് പണിക്കരുടെ കുറിപ്പിന്റെ പൂര്‍ണരൂപം :-
‘എന്നാലുമെന്റെ മോദീജീ…
ബല്ലാത്ത ചെയ്ത്തായിപ്പോയി പഹയാ…
ഒരു മാസം മുന്‍പേ ഇതു പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ പഴയ സ്ഥലത്ത് കഴിയുമായിരുന്നല്ലോ…
[വാക്സീന് സൗജന്യമായി ലഭ്യമാക്കാന്‍ വേണ്ടി ഉള്ളതൊക്കെ വിറ്റ് സംസ്ഥാന സര്‍ക്കാരിനു പണം കൊടുത്ത പാവങ്ങള്‍ക്ക് ആ പണം തിരിച്ചുകൊടുക്കാനുള്ള നല്ല മനസ്സ് സര്‍ക്കാര്‍ കാണിക്കണം]’
Discussion about this post