പുരി: രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രക്രിയകൾ തുടരവേ കോൺഗ്രസിന് വീണ്ടും നാണക്കേട്. പുരി മണ്ഡലത്തിലെ സ്ഥാനാർത്ഥി മത്സരരംഗത്ത് നിന്ന് പിന്മാറി.
കോൺഗ്രസ് സ്ഥാനാർത്ഥി സുചരിത മൊഹന്തി, പാർട്ടിയിൽ നിന്ന് വേണ്ടത്ര പ്രചാരണ ഫണ്ട് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മത്സരരംഗത്ത് നിന്ന് പിന്മാറിയത് .പബ്ലിക് ഡൊണേഷൻ ഡ്രൈവ്, ചെലവ് ചുരുക്കൽ തുടങ്ങിയ ശ്രമങ്ങൾ നടത്തിയിട്ടും തനിക്ക് സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടേണ്ടി വന്നെന്നും ഫലപ്രദമായ പ്രചാരണം നിലനിർത്താൻ സാധിച്ചില്ലെന്നും മൊഹന്തി പറഞ്ഞു.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാന ഭരണകക്ഷിയായ ബിജു ജനതാദളിൻ്റെ (ബിജെഡി) പിനാകി മിശ്രയോട് മൊഹന്തി പരാജയപ്പെട്ടിരുന്നു. മിശ്ര 5,23,161 വോട്ടുകൾ നേടിയപ്പോൾ മൊഹന്തി 2,89,800 വോട്ടുകൾക്ക് പിന്നിലായി.
എനിക്ക് പാർട്ടിയിൽ നിന്ന് ഫണ്ട് നിഷേധിച്ചു. മണ്ഡലങ്ങളിൽ ദുർബലരായ സ്ഥാനാർത്ഥികൾക്ക് ടിക്കറ്റ് നൽകി. എല്ലായിടത്തും സമ്പത്തിൻ്റെ അശ്ലീല പ്രകടനമാണ്. എനിക്ക് മത്സരിക്കാൻ താൽപ്പര്യമില്ല” അവർ പറഞ്ഞു.എനിക്ക് ജനാധിഷ്‌ഠിത പ്രചാരണം വേണം, പക്ഷേ ഫണ്ടിൻ്റെ അഭാവത്തിൽ അതും സാധ്യമായില്ല.കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് മെയ് 3-ന് അയച്ച കത്തിൽ, പാർട്ടി എനിക്ക് ഫണ്ട് നിഷേധിച്ചതിനാൽ പുരിയിൽ തൻ്റെ പ്രചാരണം ശക്തമായി ബാധിച്ചതായി മൊഹന്തി പറഞ്ഞു.
സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അജോയ് കുമാർ “എന്നോട് സ്വയം പണം കണ്ടെത്താൻ ആവശ്യപ്പെട്ടു” എന്ന് അവർ ആരോപിച്ചു.
Discussion about this post