തിരുവനന്തപുരം :സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു. ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു. താപനില മുന്നറിയിപ്പ് ഇപ്പോഴും തുടരുന്നുണ്ട്. തിങ്കാളാഴ്ച വരെ താപനില മുന്നറിയിപ്പ് തുടരും.
അതികഠിനമായ വേനൽകാലത്തിന്റെ അവസാനഘട്ടത്തിലേക്ക് എത്തിയെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. നിലവിൽ ഒറ്റ ജില്ലയിലും ഉഷ്ണതരംഗം നിലനിൽക്കുന്നില്ല. രാവിലെ വരെ പാലക്കാട് കാസർകോട് ജില്ലകളിൽ ഉഷ്ണതരംഗം മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നു.
ഇടുക്കി വയനാട് ജില്ലകൾ ഒഴുകെയുള്ള ജില്ലകളിലാണ് താപനില മുന്നറിയിപ്പ് തുടരുന്നത്. സാധാരണയേക്കാൾ 2 ഡിഗ്രി മുതൽ 4 ഡിഗ്രി വരെ താപനില ഉയരാനാണ് സാദ്ധ്യത. പാലക്കാട് ജില്ലയിൽ 39ഡിഗ്രി സെൽഷ്യസ് വരെ ഉയരും . കൊല്ലം ,തൃശ്ശൂർ , കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ ,കോട്ടയം ,പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ 37 വരെയും തിരുവനന്തപുരം ,എറണാകുളം, മലപ്പുറം കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാദ്ധ്യത ഉണ്ടന്നണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.
Discussion about this post