വി.എസ്. അച്യുതാനന്ദന് വേണ്ടി ലക്ഷകണക്കിന് രൂപ പിരിച്ച് നല്‍കിയതായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രത്യാരോപണം. കൂടെ നില്ക്കുന്ന എംഎല്‍എമാര്‍ക്ക് വേണ്ടിയാണ് വി.എസ് പണം ആവശ്യപ്പെട്ടത്. രസീത് പോലുമില്ലാതെ വാങ്ങിയ തുക സംഭവാനയായി കരുതാനാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് വെള്ളാപ്പള്ളിയുടെ തുറന്നടിക്കല്‍.
കൂടെ നില്ക്കുന്നവര്ക്കുവേണ്ടി വി.എസ്. ജോലിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ജോലി വാഗ്ദാനം ചെയ്താണ് വി.എസ് ടി.കെ. പളനിക്കെതിരെ നീക്കം നടത്തിയത്. ഇങ്ങനെ വി.എസ്. ആവശ്യപ്പെട്ട വ്യക്തിക്ക് ജോലി നല്‍കുകയും ചെയ്തിട്ടുണ്ട് വെള്ളാപ്പള്ളി പറഞ്ഞു.
ഇന്നലെ വെള്ളാപ്പള്ളി കള്ളപ്പണത്തിന്റെ തിണ്ണമിടുക്ക് കാട്ടുകയാണെന്നും, അധ്യാപക നിയമനത്തില്‍ കോടികള്‍ കോഴ വാങ്ങിയെന്നുമുള്ള വി.എസിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു വെള്ളാപ്പള്ളി നടേശന്.
മാരാരിക്കുളത്ത് വിഎസിന് വേണ്ടി പ്രചരണത്തിന് താനും ഭാര്യയും ഇറങ്ങിയത് വി.എസ് മറന്നുവോ എന്ന് വെള്ളാപ്പള്ളി ഇന്നലെ ചോദിച്ചിരുന്നു. താനില്ലാതെ പ്രചരണത്തിനിറങ്ങിയപ്പോള്‍ വിഎസ് തോറ്റുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വെള്ളാപ്പള്ളി നടേശന് എസ്.എന്‍ ട്രസ്റ്റിന് പിരിച്ച 500 കോടി രൂപ എവിടെപ്പോയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. പണം സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടാകുമെന്നും അതിനാലാണ് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെളളാപ്പളളിയൂടെ അഭിപ്രായങ്ങള്‍ ജനം അര്‍ഹിക്കുന്ന അവജ്ഞയോടെ തളളും. അക്കാര്യം തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അദ്ദേഹത്തിന് മനസിലാകുമെന്നും വി.എസ് പറഞ്ഞു.
Discussion about this post