കായംകുളം: ദേവികുളങ്ങരയില്‍ ബി.ജെ.പി പ്രവര്ത്തകന് വെട്ടേറ്റ സംഭവത്തില്‍ നാല് ഡി.വൈ.എഫ്.ഐക്കാരെ അറസ്റ്റ് ചെയ്തു. ബി.ജെ.പി സെക്രട്ടറി ഹരീഷ് ലാലിന് വെട്ടേറ്റ കേസില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ പ്രയാര്‍ വടക്കുമുറി ശിവകൃപയില്‍ അഭിജിത്ത് (അപ്പു – 24), സുധീഭവനില് അഖില്‍ (25), ക്യഷ്ണ പുരം തെക്ക് കൊച്ചുമുറി വല്യത്ത് ആഷിഖ് (22), കൃഷ്ണപുരം തെക്ക് കൊച്ചുമുറി മീനത്തേരില്‍ അനന്തുരാജ് എന്നിവരാണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതി അനീഷ് ഒളിവിലാണ്.
രണ്ട് ദിവസം മുൻപാണ് ദേവികുളങ്ങരയിൽ ഡിവൈഎഫ്ഐ- ആർഎസ്എസ് സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ ഇരുവിഭാഗത്തിലും പെട്ട പ്രവർത്തകർക്ക് പരുക്കേറ്റിരുന്നു. ഇതിനിടെ വീട്ടിൽ എത്തിയ കായംകുളം സി ഐ തന്നെ ഭീഷണി പ്പെടുത്തിയെന്നും മൊഴി മാറ്റിപറയണമെന്ന് ആവശ്യപ്പെട്ടെന്നും ഡിവൈഎഫ്ഐ കായംകുളം ഏരിയ ട്രഷറർ അനീഷിന്റെ ഭാര്യ പോലീസിനെതിരെ പരാതിയുമായി എത്തി
ഇതോടെ പൊലീസിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ് കായംകുളത്തെ ഡിവൈഎഫ്ഐ നേതൃത്വം. എന്നാൽ ആരോപണം പൊലീസ് നിഷേധിച്ചു. കേസ് അന്വേഷിക്കുവാൻ ചെന്ന തങ്ങളുടെ ജോലി ഡിവൈഎഫ്ഐ തടസ്സപ്പെടുത്തുകയായിരുന്നെന്ന് കായംകുളം സി ഐ പറയുന്നു.
Discussion about this post