തിരുവനന്തപുരം: ഈ മാസം 25 മുതല്‍ അടഞ്ഞുകിടക്കുന്ന സിനിമ തീയേറ്ററുകള്‍ തുറക്കുന്നതിന് തീരുമാനമായി. തീയേറ്ററുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തുറക്കാനാണ് അവലോകന യോഗത്തില്‍ തീരുമാനമായത്. എന്നാല്‍ പൂര്‍ണമായ തുറക്കല്‍ സാദ്ധ്യമാകില്ലെന്നാണ് സൂചന. ഇക്കാര്യങ്ങള്‍ സിനിമാ സംഘടനകളുമായി ചര്‍ച്ച ചെയ്ത് സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കും. ഏതാണ്ട് ആറ് മാസത്തിന് ശേഷമാണ് സംസ്ഥാനത്ത് സിനിമാ തീയേറ്ററുകള്‍ തുറക്കുന്നത്.
പൊതുചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നുമുളള ആവശ്യങ്ങളിലും തീരുമാനം ഉണ്ടാകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുളള കൊവിഡ് അവലോകന യോഗ തീരുമാനം വൈകാതെ അറിയുമെന്നാണ് സൂചന,
എന്നാല്‍ ഉടന്‍ തീയേറ്ററുകള്‍ തുറക്കണമെന്ന ആവശ്യത്തോട് മുന്‍പ് ആരോഗ്യവകുപ്പിന് എതിര്‍പ്പാണുണ്ടായിരുന്നത്. സ്കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ രണ്ടാംഘട്ട ആലോചനകളും നടന്നു. രണ്ട് മണിക്ക് നടന്ന യോഗത്തില്‍ വിദ്യാര്‍ത്ഥി സംഘടനകളുമായും 3.30ന് തൊഴിലാളി സംഘടനകളുമായും അഞ്ചിന് തദ്ദേശ സ്ഥാപനങ്ങളിലെ ഭരണാധിപന്മാരുമായും ആറ് മണിക്ക് ഡിഡിഇ, ആര്ഡിഡിമാരുമായും ചര്‍ച്ച നടത്തും.
സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്ന ആദ്യ ദിനം തന്നെ നേരിട്ട് ക്ലാസിലേക്ക് കടക്കില്ല. ആദ്യം കുട്ടികളുടെ സംഘര്‍ഷം കുറക്കാനുളള ക്ളാസുകളും തുടര്‍ന്ന് പ്രത്യേക ഫോക്കസ്ഡ് ഏരിയ നിശ്ചയിച്ചാകും ക്ലാസ്. ആദ്യ മാസം യൂണിഫോമും ഹാജരും നിര്‍ബന്ധമല്ല.
Discussion about this post