കോഴിക്കോട്: തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ എസ.്എന്‍.ഡി.പി.ക്കു സ്വാധീനമുള്ള മേഖലകളില്‍ ഈഴവ വിഭാഗത്തില്‍പ്പെട്ടവര്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളാകും. ഇതു സംബന്ധിച്ച നിര്‍ദേശം കീഴ്ഘടകങ്ങള്‍ക്കു ഇടതുമുന്നണി സംസ്ഥാന ഘടകം നല്കി.
സീറ്റ് ലഭിച്ചിട്ടുള്ള കക്ഷികള്‍ ഈഴവ സ്വാധീന മേഖലകളില്‍ പാര്‍ട്ടിയിലെ ഈഴവ നേതാവിന് സീറ്റ് നല്‍കണം. ഏതെങ്കിലും വാര്‍ഡിലോ ഡിവിഷനിലോ ഈഴവ വിഭാഗത്തില്‍നിന്നുള്ളവരെ സ്ഥാനാര്‍ഥിയായി പരിഗണിക്കാനില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം സമുദായത്തിനുകൂടി സമ്മതനായ സ്വതന്ത്രനെ സ്ഥാനാര്‍ഥിയാക്കണം. ഈ രണ്ടു കാര്യങ്ങളും നടപ്പാക്കാന്‍ കഴിയാതെവരുന്ന സാഹചര്യത്തില്‍ മാത്രമേ മറ്റു വിഭാഗത്തില്‍നിന്നുള്ള പാര്‍ട്ടിക്കാരെ തങ്ങളുടെ സ്ഥാനാര്‍ഥിയായി പരിഗണിക്കാവൂ എന്നാണു നിര്‍േദശം.
എസ്.എന്‍.ഡി.പി-ബിജെപി സഖ്യം ഭീഷണിയാകാതിരിക്കാന്‍ എല്ലാവിധ കരുതലും സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. വെള്ളാപ്പള്ളി ആര്.എസ്.എസ് ബന്ധം പ്രചാരണ ആയുധമാക്കാമെങ്കിലും സമുദായാംഗങ്ങളുടെ മനസ്സിനെ മുറിവേല്പിക്കുന്നതൊന്നും പ്രസംഗങ്ങളിലോ പ്രവൃത്തിയിലോ പാടില്ലെന്നും ഇക്കാര്യത്തില്‍ മുന്നണിയിലെ എല്ലാ കക്ഷികളും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.
ജയസാധ്യതയ്ക്കാകണം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഒന്നാം സ്ഥാനമെന്നും ഈഴവ വിഭാഗത്തെ ഒരുതരത്തിലും പിണക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണമെന്നുമാണ് പാര്‍ട്ടി നിലപാട്. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രസംഗങ്ങളില്‍ ആക്രമിക്കേണ്ടിവരുന്ന സാഹചര്യം കണക്കിലെടുത്താണ് ഇത്തരമൊരു മുന്നറിയിപ്പ്.
Discussion about this post