ഡൽഹി: നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഭൂമി പൂജ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നിർവഹിക്കും. പിപിപി മാതൃകയിലാണ് വിമാനത്താവളം നിർമ്മിക്കുന്നത്. വിമാനത്താവളം വൻ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ വ്യക്തമാക്കി.
ഡൽഹി, നോയിഡ, ഗാസിയാബാദ്, അലിഗഢ്, ആഗ്ര, ഫരീദാബാദ്, എന്നിവിടങ്ങളിലെ ജനങ്ങൾക്ക് വലിയ തോതിൽ പ്രയോജനകരമായിരിക്കും വിമാനത്താവളമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആയിരത്തിമുന്നൂറ് ഹെക്ടറിലായി വ്യാപിച്ചു കിടക്കുന്ന വിമാനത്താവളം പ്രതിവർഷം 1.2 കോടി ജനങ്ങളെ ഉൾക്കൊള്ളും. 2024 നിർമ്മാണം പൂർത്തീകരിക്കപെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Discussion about this post