തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല റിപ്പോര്‍ട്ട് തേടി. ക്രൈംബ്രാഞ്ച് മേധാവിയോടാണ് വിശദീകരണം തേടിയത്. സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച ബിജു രമേശിന്റെ വെളിപ്പെടുത്തലുകള്‍ വന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രിയുടെ നടപടി.
സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം നടത്തണമെന്നതു ന്യായമായ ആവശ്യമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് ആവശ്യപ്പെട്ടിരുന്നു. അടിയന്തരമായി സി.ബി.ഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം തിരുവനന്തപുരത്തു ആവശ്യപ്പെട്ടു.
സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനും ആവശ്യപ്പെട്ടു. തുടരന്വേഷണം വേണമെന്ന് സ്വാമിയുടെ കുടുബാംഗങ്ങള്‍ ആവശ്യം ഉന്നയിച്ചിരുന്നു. പുതിയ തെളിവുകള്‍ ലഭിച്ചാലെ അന്വേഷണം സാധ്യമാകു എന്നായിരുന്നു ഇന്നലെ ചെന്നിത്തലയുടെ പ്രതികരണം.
Discussion about this post