ആലപ്പുഴ: സഗരസഭ സീറ്റ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് സി.പി.എമ്മില്‍ തര്‍ക്കം രൂക്ഷം. 12 ബ്രാഞ്ച് സെക്രട്ടറിമാരും ആറ് ലോക്കല്‍ കമ്മിറ്റി അംഗങ്ങളും രാജി സന്നദ്ധത അറിയിച്ചു.
ചിലര്‍ തെരഞ്ഞടുപ്പില്‍ പ്രവര്‍ത്തിക്കില്ലെന്ന് കാട്ടി ഏരിയാ സെക്രട്ടറിക്ക് കത്ത് നല്കി. പ്രമുഖരായ നാലോളം നേതാക്കള്‍ക്ക് സീറ്റ് നല്‍കിയിട്ടില്ല.
ആലപ്പുഴയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഡോക്ടര്‍ തോമസ് ഐസക് വിഭാഗത്തെ വെട്ടിനരത്തുകയാണെന്നാണ് ആക്ഷേപം. ജി സുധാകരന്റെ പിന്തുണയോടെ ജില്ല കമ്മറ്റി തികച്ചും വിഭാഗീയമായ നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് തോമസ് ഐസക് പക്ഷം പറയുന്നത്. എന്നാല്‍ ഒരു തരത്തിലുള്ള വിഭാഗീയതയും അനുവദിക്കില്ലെന്ന് എതിര് പക്ഷം പറയുന്നു.
ഇന്ന് 2മണിക്ക് പിണറായി വിജയന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേരുന്നുണ്ട്. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടെന്നാണ് ഔദ്യോഗിക തീരുമാനം.
Discussion about this post