കൊച്ചി : ഇന്ത്യന്‍ ജനാധിപത്യത്തെ ആക്ഷേപിച്ച് സംസാരിച്ച മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയ്ക്കെതിരെ സംവിധായകനും , നടനുമായ മേജര്‍ രവിയുടെ വിമര്‍ശനം. രാജ്യത്തെ നികുതിദായകരുടെ പണം കൊണ്ട് നമ്മുടെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഓഫീസ് ആസ്വദിച്ച നിങ്ങള്‍ ഇപ്പോള്‍ എന്റെ രാജ്യത്തിനെതിരെ സംസാരിച്ച് നിങ്ങളുടെ വിഷ മനസ്സ് കാണിക്കുന്നുവെന്ന് മേജര്‍ രവി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.
അതേസമയം ഇന്ത്യന്‍ -അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ പങ്കെടുക്കവേയായിരുന്നു ഹമീദ് അന്‍സാരിയുടെ പ്രകോപനപരമായ പരാമര്‍ശം.
ഉയര്‍ന്നു വരുന്ന ഹിന്ദു ദേശീയതയില്‍ ആശങ്ക ഉണ്ടെന്നും മതപരമായ ഭൂരിപക്ഷത്തിന്റെയും, കുത്തക രാഷ്ട്രീയ അധികാരത്തിന്റെയും മറവില്‍ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാന്‍ ശ്രമം നടക്കുന്നുവെന്നും ആയിരുന്നു ഹമീദ് അന്‍സാരി ആരോപിച്ചത്. പൗരന്മാരെ അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കാനും, അസ്വസ്ഥതയും അരക്ഷിതാവസ്ഥയും ഉണ്ടാക്കാനും ശ്രമിക്കുന്നതായും അന്‍സാരി പറഞ്ഞു. ഹമീദ് അന്‍സാരിയുടെ പരാമർശത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.
മേജര്‍ രവി ഫേസ്ബുക്ക് പോസ്റ്റ് :
‘ ഹമീദ് അന്‍സാരി എന്തൊരു നാണക്കേട് .!!! നികുതിദായകരുടെ പണം കൊണ്ട് നമ്മുടെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഓഫീസ് ആസ്വദിച്ച നിങ്ങള്‍ ഇപ്പോള്‍ എന്റെ രാജ്യത്തിനെതിരെ സംസാരിച്ച് നിങ്ങളുടെ വിഷ മനസ്സ് കാണിക്കുന്നു !! ലജ്ജിക്കുന്നു. തുടര്‍ച്ചയായി രണ്ട് തവണ നിങ്ങള്‍ ഞങ്ങളുടെ വൈസ് പ്രസിഡന്റായിരുന്നുവെന്ന് പറയാന്‍ ഞാന്‍ ലജ്ജിക്കുന്നു .!!!!! ഇന്നും എന്റെ രാജ്യക്കാര്‍ക്ക് വേണ്ടി മരിക്കാന്‍ തയ്യാറായ ധീരതയുള്ള ഒരു ഇന്ത്യന്‍ ആര്‍മി കമാന്‍ഡോ ഓഫീസറുടെ ഹൃദയത്തില്‍ നിന്നാണ് ഇത് വരുന്നത്. ഈ നാട്ടിലെ മനുഷ്യനായി നിങ്ങളെ ഞാന്‍ കണക്കാക്കുന്നില്ല.. ജയ് ഹിന്ദ്. ‘
Discussion about this post