അയോധ്യയിലെ രാമജന്മഭൂമിയിൽ ശ്രീരാമ ക്ഷേത്രം ഉയരുന്നതിൽ അതീവ താത്പര്യം പ്രകടിപ്പിച്ചിരുന്ന കറകളഞ്ഞ രാമഭക്തയായിരുന്നു ലതാ മങ്കേഷ്കർ. അയോധ്യയിലെ രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ ഭാഗമായി 1990ൽ ബിജെപി നേതാവ് എൽ കെ അദ്വാനി രഥയാത്ര പ്രഖ്യാപിച്ചപ്പോൾ ലതാ മങ്കേഷ്കർ അദ്വാനിക്ക് പാടി സമർപ്പിച്ച ശ്രീരാമ സ്തുതിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. രഥയാത്രയിൽ ഉടനീളം ആ ഗാനമായിരുന്നു ബിജെപി വേദികളിൽ മുഴങ്ങി കേട്ടത്.
https://twitter.com/KanchanGupta/status/1490223085886193665?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1490223085886193665%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.opindia.com%2F2022%2F02%2Flata-mangeshkar-ram-janmabhoomi-ram-dhun-bhajan-advani-rath-yatra%2F
2020 ഓഗസ്റ്റിൽ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭൂമിപൂജ നടക്കുന്ന വേളയിൽ ലതാ മങ്കേഷ്കർ ഇതേ വീഡിയോ ട്വീറ്റ് ചെയ്തിരുന്നു. അയോധ്യയിലെ രാമക്ഷേത്ര ഭൂമിപൂജാ വേളയിലെ മഹാന്മാരുടെ വാക്കുകൾ കേൾക്കുമ്പോൾ ഈ ഗാനം തന്റെ മനസ്സിൽ അലയടിക്കുകയാണ് എന്ന് അവർ പറഞ്ഞു.
‘നമസ്കാരം. ഇന്ന് നിരവധി രാജാക്കന്മാരുടെയും രാമഭക്തരുടെ തലമുറകളുടെയും സ്വപ്നം സാക്ഷാത്കരിക്കുന്ന ദിവസമാണ്. നിരവധി വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഇന്ന് ഭഗവാൻ ശ്രീരാമന്റെ മഹാക്ഷേത്രത്തിന്റെ ഭൂമി പൂജയാണ്.‘ ഇതായിരുന്നു ലതാ മങ്കേഷ്കർ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂജ ചെയ്യവെ ട്വിറ്ററിൽ കുറിച്ച വാക്കുകൾ.
नमस्कार। आज अयोध्या में श्री राममंदिर भूमिपूजन समारोह के दौरान सभी गणमान्य वक्ताओं का भाषण टेलीविज़न पे देखते हुए मेरे मन में यही गीत गूंज रहा था.https://t.co/yrtqgRBwMf
— Lata Mangeshkar (@mangeshkarlata) August 5, 2020
नमस्कार.कई राजाओं का ,कई पीढ़ियों का और समस्त विश्वके राम भक्तोंका सदियों से अधूरा सपना आज साकार होता दिख (cont) https://t.co/9vYy3nRylh
— Lata Mangeshkar (@mangeshkarlata) August 5, 2020
Discussion about this post