കൊച്ചി: നായകളേക്കാള്‍ ഉപകാരമുള്ള ആടുകളെ കൊന്ന് തിന്നുമ്പോള്‍ നായകളെ കൊല്ലുന്നതില്‍ എന്താണ് പ്രശ്നമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. തെരുവുനായ ഉന്മൂലന സമിതി പ്രസിഡന്റ് ഒ.എം ജോയിക്ക അഞ്ച് ലക്ഷം രൂപ പാരിതോഷികം സമ്മാനിച്ചു. തെരുവില്‍ നിന്ന് നായ്ക്കളെ ഉന്മൂലനം ചെയ്യുന്നതിന് മുന്‍ കയ്യെടുത്തതിനാണ് ജോയിക്ക് ധനസഹായം നല്‍കുന്നതെന്നാണ് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി പറഞ്ഞു.
മൂവാറ്റുപുഴക്കടുത്ത് കാലാമ്പൂരില്‍ ജോയിയുടെ നേതൃത്വത്തില്‍ 12 നായ്ക്കളെ പിടികൂടിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇയാള്‍ക്ക് അഞ്ച് ലക്ഷം രൂപ നല്കാന് ചിറ്റിലപ്പിള്ളി തീരുമാനിച്ചത്. തെരുവുനായയുടെ കടിയേറ്റ മൂവാറ്റുപുഴ സ്വദേശി ജോയലിന്റെ പിതാവിന് നിയമസഹായം നല്‍കാനും തീരുമാനിച്ചു.
തെരുവ് നായ്ക്കളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തില്‍ സ്ട്രേ ഡോഗ് ഫ്രീ മൂവ്മെന്റ് തുടങ്ങിയിട്ടുണ്ട്. തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായവര്‍ക്ക് സാമ്പത്തികവും നിയമപരവുമായ സഹായങ്ങള്‍ നല്‍കുമെന്നും കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി പറഞ്ഞു.
Discussion about this post