പിതാവിനൊപ്പമുള്ള അവസാന ചിത്രം പങ്കു വെച്ച് ബോളിവുഡ് നടൻ അനുപം ഖേർ. ജീവിതാന്ത്യം വരെയും കശ്മീരിലേക്ക് മടങ്ങി പോകാൻ ആഗ്രഹിച്ച സാധുവായ മനുഷ്യനായിരുന്നു അദ്ദേഹമെന്ന് അനുപം ഖേർ പറഞ്ഞു. ‘ദി കശ്മീർ ഫയൽസ്‘ എന്ന ചിത്രത്തിലെ തന്റെ പ്രകടനം അദ്ദേഹത്തിന് സമർപ്പിക്കുകയാണെന്നും അനുപം ഖേർ ട്വീറ്റ് ചെയ്തു.
https://twitter.com/AnupamPKher/status/1509387604663627780
‘എന്റെ പിതാവ് പുഷ്കർനാഥ് ജിക്കൊപ്പമുള്ള അവസാന ചിത്രം. ഭൂമിയിൽ ജീവിച്ചിരുന്ന ഏറ്റവും സാധുവായ മനുഷ്യൻ. കാരുണ്യം കൊണ്ട് എല്ലാവരുടെയും ഹൃദയത്തിൽ തൊട്ട വ്യക്തി. ഒരു സാധാരണക്കാരൻ. എന്നാൽ അസാധാരണ പ്രഭാവനായ ഒരു അച്ഛൻ. കശ്മീരിലേക്ക് മടങ്ങി പോകാൻ അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു, പക്ഷേ സാധിച്ചില്ല. ദി കശ്മീർ ഫയൽസിലെ എന്റെ പ്രകടനം അദ്ദേഹത്തിന് സമർപ്പിക്കുന്നു. കശ്മീരി ഹിന്ദുക്കൾക്കൊപ്പം…‘ ഇതായിരുന്നു അനുപം ഖേറിന്റെ വികാരനിർഭരമായ ട്വീറ്റ്.
കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുടെ കഥ പറയുന്ന ‘ദി കശ്മീർ ഫയൽസ്‘ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിവേക് രഞ്ജൻ അഗ്നിഹോത്രിയാണ്. ചിത്രത്തിൽ പുഷ്കർനാഥ് പണ്ഡിറ്റ് എന്ന കഥാപാത്രത്തെയാണ് അനുപം ഖേർ അവതരിപ്പിച്ചിരിക്കുന്നത്. നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും ഒരേ പോലെ നേടി മുന്നേറുന്ന ‘ദി കശ്മീർ ഫയൽസ്‘ രാജ്യമെമ്പാടും ചർച്ച ചെയ്യപ്പെടുന്ന ചിത്രമാണ്.
Discussion about this post