മലപ്പുറം: മുന്നണിയിലെ കക്ഷികള്‍ക്കിടയില്‍ അച്ചടക്കമില്ലായ്മയുണ്ടെന്ന് മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി. ഇത് തിരുത്തുന്നതിനെ ആശ്രയിച്ചായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കക്ഷികള്‍ക്കിടയില്‍ അച്ചടക്കം നടപ്പാക്കേണ്ട ഉത്തരവാദിത്വം മുന്നണികള്ക്കുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിനിടെ യു.ഡി.എഫില്‍ വിമതശല്യം രൂക്ഷമായിരിക്കുകയാണ്. വിമത സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ പലയിടങ്ങളില്‍ പ്രവര്‍ത്തകരെ പാര്‍ട്ടി പുറത്താക്കി.
Discussion about this post