അഹമ്മദാബാദ്: ജയിലില്‍ പ്രത്യേക സുരക്ഷ ആവശ്യപ്പെട്ട് ഗോധ്രാനന്തര കലാപക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആക്ടിവിസ്റ്റ് തീസ്റ്റ സെതല്‍വാദ് കോടതിയെ സമീപിച്ചു. ഒരു അസാധാരണ കുറ്റവാളിയോ തടവുപുള്ളിയോ അല്ലെന്നും അതിനാല്‍ അവര്‍ക്ക് ജയിലില്‍ പ്രത്യേക സുരക്ഷ ആവശ്യമാണെന്നും ടീസ്റ്റയുടെ അഭിഭാഷകന്റെ വാദം.
തീസ്റ്റ സെതല്‍വാദിനെയും മുന്‍ ഡിജിപി ആര്‍ബി ശ്രീകുമാറിനെയും കഴിഞ്ഞ ദിവസമാണ് അഹമ്മദാബാദ് കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഇതിന് പിന്നാലെയാണ് പ്രത്യേക സുരക്ഷ ആവശ്യപ്പെട്ട് ഇവര്‍ രംഗത്തെത്തിയത്.
അതേസമയം വിശദമായ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമായിരുന്നു ടീസ്റ്റയെ കോടതിയില്‍ ഹാജരാക്കിയത്. വ്യാജരേഖ ചമയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയതിന് പിന്നാലെയായിരുന്നു തീസ്റ്റയുടെ അറസ്റ്റ്.
Discussion about this post