ഗുജറാത്ത്: മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത അതിര്‍ത്തി രക്ഷാസേന(ബിഎസ്എഫ്) ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഗുജറാത്തിലെ നദിയദിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഏഴുപേരെ അറസ്റ്റ് ചെയ്തു.
മെല്ജിഭായി വങേലയെന്ന ബിഎസ്എഫ് ഉദ്യോഗസ്ഥനാണ് മരിച്ചത്. ഇദ്ദേഹം മകളുടെ അശ്ലീല വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത പതിനഞ്ചുകാരന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷമാണ് പ്രശ്നങ്ങള്‍ ആരംഭിച്ചതെന്നാണ് വിവരം. വീഡിയോ പോസ്റ്റ് ചെയ്ത കുട്ടിയുടെ കുടുംബാംഗങ്ങള്‍ മെല്ജിഭായിയെ ആക്രമിക്കുകയായിരുന്നു. മെല്ജിഭായിയുടെ മകളുടെ സഹപാഠിയാണ് വീഡിയോ പ്രചരിപ്പിച്ച കുട്ടി എന്നാണ് സ്രോതസുകള്‍ വെളിപ്പെടുത്തുന്നത്.
സംഭവത്തില്‍ ഏഴുപേരെ അറസ്റ്റ് ചെയ്തതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ വി ആര് ബജ്പാല്‍ വ്യക്തമാക്കി. മെല്ജിഭായിയും ഭാര്യയും രണ്ട് ആണ്മക്കളും സഹോദരപുത്രനും കൂടിയാണ് വീഡിയോ പ്രചരിപ്പിച്ച കുട്ടിയുടെ വീട്ടില്‍ പോയതെന്ന് പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പറയുന്നു. വീഡിയോക്കെതിരെ കുടുംബം പ്രതിഷേധിച്ചപ്പോള്‍ പതിനഞ്ചുകാരന്റെ കുടുംബം അവരെ ആക്രമിക്കാന്‍ തുടങ്ങുകയായിരുന്നു. ഇചിനെ പ്രതിരോധിച്ച മെല്ജിഭായിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എഫ്ഐആര്‍ വ്യക്തമാക്കുന്നു.
Discussion about this post