തൃശൂർ: വയോധികർക്ക് അഭയസ്ഥാനമൊരുക്കി സേവാഭാരതി വീണ്ടും മാതൃകയാവുന്നു. സേവാഭാരതിയുടെ സംഗമേശ്വര വാനപ്രസ്ഥം ഉദ്ഘാടനത്തിനൊരുങ്ങി. ഈ മാസം 5 ന് രാവിലെ പത്തുമണിക്ക് കേരള ഹൈക്കോടതി ജസ്റ്റിസ് സിഎസ് ഡയസ് വയോധികർക്കായി ഒരുക്കിയെ കെട്ടിടം നാടിന് സമർപ്പിക്കും.
ദേശീയ സേവാഭാരതി അദ്ധ്യക്ഷൻ ഡോ രഞ്ജിത് വിജയ ഹരി ചടങ്ങിന് അദ്ധ്യക്ഷത വഹിക്കും. മുൻ ഡിജിപിയായ ഡോ. ജേക്കബ് തോമസ്, ചടങ്ങിൽ മുഖ്യാതിഥിയാവും. പി ഇ ബി മേനോൻ യോഗത്തിൽ സേവാ സന്ദേശം നൽകുകയും സുവനീർ പ്രകാശനം നടത്തുകയും ചെയ്യും.
Discussion about this post