മുംബൈ: ഹിന്ദു സ്ത്രീയെ പീഡിപ്പിച്ച നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ സംഭവത്തിൽ പാസ്റ്റർ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. നാസിക് സ്വദേശികളായ ദേവത് ബുട്ടി, പ്രേരണ, ബൗസാഹെബ് ദോഡ്കെ, പാസ്റ്റർ രാഹുൽ എന്നിവരും മറ്റൊരാളുമാണ് അറസ്റ്റിലായത്. ഹിന്ദു യുവതിയുടെ കുടുംബത്തിന്റെ പരാതിയിലാണ് നടപടി.
35 കാരിയായ ഹിന്ദു പെൺകുട്ടിയെ ആണ് ഇവർ ചേർന്ന് നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ചത്. കഴിഞ്ഞ വർഷം നവംബർ മുതൽ ഇതിന്റെ പേരിൽ യുവതി പ്രതികളിൽ നിന്നും ക്രൂര പീഡനത്തിന് ഇരയാകുകയാണെന്ന് പരാതിയിൽ പറയുന്നു. മതം മാറാൻ ആവശ്യപ്പെട്ട് കുടുംബത്തെയും ഉപദ്രവിച്ചു.
റൈത്തേവാഡിയിൽ നിന്നും എത്തിയ കുടിയേറ്റ കുടുംബമാണ് ഇവരുടേത്. ഒരിക്കൽ ജോലി സ്ഥലത്ത് നിന്നും വീട്ടിലേക്ക് പോകുകയായിരുന്നു 34 കാരി. ഇതിനിടെ വഴിയിൽ കാത്ത് നിന്ന പ്രേരണയും ബുട്ടിയും ഇവരെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. വീട്ടിലെത്തിയ യുവതിയോട് ഇവർ കൃസ്തു മതത്തിന്റെ മേന്മകളെക്കുറിച്ച് വിവരിച്ചു. ഇതിന് ശേഷം ഇവർ ഹിന്ദു സ്ത്രീയോട് മതം മാറാനും അത് വഴി എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നും നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ ഇതിന് വിസമ്മതിച്ചു. ഇതിനിടെ രാഹുൽ ഒരു ഗ്ലാസ് വീഞ്ഞുമായി അവിടെയെത്തി. ഇത് 34കാരിയ്ക്ക് കുടിക്കാൻ കൊടുത്തു. ഇത് കുടിച്ച ഉടനെ ഇവർ ബോധരഹിതയായി വീഴുകയായിരുന്നു. പിന്നീട് ഇവരെ രാഹുലും സംഘവും പീഡിപ്പിക്കുകയായിരുന്നു. ഇതിന്റെ ചിത്രങ്ങളും ഇവർ ഫോണിൽ പകർത്തി. പിന്നീട് ഇത് കാണിച്ചായിരുന്നു മതപരിവർത്തന ശ്രമം. ഇവരുടെ പരാതി സഹിക്കവയ്യാതെ ആയതോടെ ഇവർ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
സംഭവത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 323, 328, 344, 376ഡി, 504, 34, 76 (ഐ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
Discussion about this post