ഭോപ്പാൽ : ബുർഖയിട്ട് ബാങ്ക് കൊള്ളയടിക്കാനെത്തിയ മോഷ്ടാവിനെ കൈയ്യോടെ പിടികൂടി ബാങ്ക് ജീവനക്കാർ. മദ്ധ്യപ്രദേശിലെ ഖാർഗോണിലാണ് സംഭവം. തോക്കുമായി ബാങ്ക് കവർച്ചയ്ക്കെത്തിയ രണ്ട് മോഷ്ടാക്കളെയാണ് ബാങ്ക് ജീവനക്കാർ സധൈര്യം നേരിട്ടത്.
വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ബുർഖ ധരിച്ച് ബാങ്കിലെത്തിയ രണ്ട് പേർ, ബാങ്ക് ജീവനക്കാർക്ക് നേരെ പിസ്റ്റൾ ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇവർ ബാങ്കിന്റെ ഷട്ടറിട്ട് പണമെടുക്കാൻ ഉത്തരവിട്ടു. ജീവനക്കാരന്റെ കൈ കെട്ടിയിട്ട് ബാങ്കിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ മോഷ്ടാവിനെ അതിവിദഗ്ധമായി പിടികൂടുകയായിരുന്നു.
ഒടുവിൽ പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. ഇൻഡോറിൽ നിന്നാണ് ഇവർ ബൈക്കിൽ മോഷണത്തിനെത്തിയത് എന്ന് പോലീസ് പറയുന്നു. പിടികൂടിയ മോഷ്ടാവിനെ ചോദ്യം ചെയ്തുവരികയാണ്. ബുർഖ ധാരിയായ കള്ളനെ ഉടൻ പിടികൂടുമെന്നും അയാൾക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
Discussion about this post